Wednesday, January 19, 2011

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ജനുവരി അവസാനത്തോടെ കേരളത്തില്‍ നിലവില്‍ വരുകയാണ്. ഏത് മൊബൈല്‍ സേവന ദാതാവിന്‍റെ സേവനം ഉപയോഗിച്ചാലും തന്‍റെ നമ്പര്‍ മാറ്റാതെ അതേപടി നിലനിര്‍ത്താന്‍ മൊബൈല്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സം‍വിധാനമാണ്‌ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (MNP). അതായത് എയര്‍ടെല്‍ ഉപയോഗിക്കുന്ന ഒരാളാണ്‌ നിങ്ങളെങ്കില്‍ നമ്പര്‍ മാറ്റാതെ തന്നെ നിങ്ങള്‍ക്ക്  ഈ സൌകര്യം ഉപയോഗിച്ച്  ഐഡിയയിലേക്ക് മാറാവുന്നതാണ്‌. കസ്റെമര്‍സ്‌ മറ്റേതെങ്കിലും സേവന ദാതാവിനെ തേടി വരിക്കാര്‍ പോകാന്‍ സാദ്യത ഉള്ളതിനാല്‍ കയ്യിലുള്ള വരിക്കാരെ പരമാവധി സുഖിപ്പിച്ച് കൂടെ നിര്‍ത്താന്‍ മൊബൈല്‍ കമ്പനികള്‍ ശ്രമിക്കും എന്നതാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി 
കൊണ്ടുള്ള നേട്ടം. മൊബൈല്‍ കമ്പനികള്‍ തമ്മിലുള്ള മത്സരം കുടുവാനും ഇത്  കാരണം കുറഞ്ഞ നിരക്കില്‍ മൊബൈല്‍ സേവനങ്ങള്‍ആസ്വദിക്കാന്‍ വരിക്കാര്‍ക്ക് അവസരമൊരുക്കും. 


നമ്പര്‍ മാറ്റുന്ന വിധം 

(1 ) PORT <സ്പേസ് > നിങ്ങളുടെ നിലവിലുള്ള 10 അക്ക മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് ഒരു മെസ്സേജ് അയക്കുക.
(2 ) അപ്പോള്‍ നിങ്ങള്‍ക്ക് ഒരു UPC കോഡ് ചേര്‍ത്തുള്ള ഒരു മെസ്സേജ് തിരികെ ലഭിക്കും.
(3 ) കോഡ് ലഭിച്ച് 15 ദിവസത്തിനകം ഏത് സേവന ദാദാവിനെയാണോ പുതിയതായി തെരഞ്ഞെടുക്കുന്നത് അവരുടെ ഷോറൂമിലോ അടുത്തുള്ള മൊബൈല്‍ ഷോപ്പിലോ സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് ലഭിച്ച UPC കോഡ് + അഡ്രസ്‌ പ്രൂഫ്‌ + പുതിയ ഫോട്ടോ എന്നിവ ഹാജരാക്കി, 19 രൂപ അവിടെ അടക്കുക ( UPC കോഡ് ലഭിച്ച് 15 ദിവസത്തിനകം ഹാജരാക്കിയില്ലെങ്കില്‍,ആദ്യം ചെയ്തത് പോലെ UPC കോഡിനുവേണ്ടി വീണ്ടും മെസ്സേജ് അയക്കുക)
(4 ) അപ്പോള്‍ അവിടെ നിന്നും ഒരു പുതിയ സിം കാര്‍ഡ്‌ നിങ്ങള്‍ക്ക് ലഭിക്കും
(5 ) രണ്ടോ മൂന്നോ ദിവസത്തിനകം നിങ്ങളുടെ പുതിയ സേവനദാതാവ് നിങ്ങള്‍ക്ക് ലഭിച്ച പുതിയ സിം കാര്‍ഡ്‌ ലേക്ക് മാറിയിട്ടുണ്ടാവും.
(6) സേവനദാതാവിനെ മാറ്റുന്നതിനു വേണ്ടി വരുന്ന രണ്ടോ മൂന്നോ ദിവസം നിങ്ങളുടെ നിലവിലുള്ള സിം കാര്‍ഡിന്റെ പ്രവര്‍ത്തനം തടസ്സപ്പെടും.
ഷിഫ്റ്റിംഗ് സമയത്ത് ഉപയോക്താവിന്‌ നമ്പര്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നത് വലിയൊരു പോരായ്മയാണ്‌. ഒപ്പം‍തന്നെ, പ്രീപെയ്ഡ് വരിക്കാര്‍ക്ക് നിലവിലുള്ള ബാലന്‍സ് തുക സേവന ദാതാവിനെ മാറുമ്പോള്‍ നഷ്ടമാവും. സറണ്ടര്‍ ചെയ്ത നമ്പറുകളും.

   എക്സ്പെയര്‍ ആയ നമ്പറുകളും ആദ്യ സേവന ദാതാവിന്‌ തന്നെ ലഭിക്കും.പഴയ സേവന ദാതാവില്‍ നിന്നുള്ള കോളര്‍ ട്യൂണ്‍, ജിപി‍ആര്‍എസ് തുടങ്ങിയ സേവനങ്ങള്‍ തുടര്‍ന്ന് ലഭിക്കില്ല. ഈ സേവനങ്ങള്‍ വീണ്ടും പുതിയ സേവന ദാതാവില്‍ നിന്ന് വാങ്ങേണ്ടി വരും. ഒരിക്കല്‍ നമ്പര്‍ മാറ്റിയാല്‍ പിന്നെ നമ്പര്‍ മാറ്റാന്‍ മൂന്ന് മാസക്കാലം (90 ദിവസം) കാത്തിരിക്കണം.

Transmute

പുതിയതായി ബ്രൌസര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോളല്ലാതെ ഇന്‍സ്റ്റാള്‍ ചെയ്ത ഒരു ബ്രൌസറില്‍ ബുക്ക്മാര്‍ക്ക് ചെയ്ത വെബ് സൈറ്റുകള്‍ മറ്റോരു ബ്രൌസറിലേക്ക് മാറ്റുവാന്‍ പ്രയാസവുമാണ്. Transmute എന്ന സൌജന്യ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നമുക്ക് ഇത് സാധ്യമാക്കാം.