ഇത്രയും കാലവും ഫെയ്‌സ്ബുക്കില്‍ നിങ്ങള്‍ക്ക് വീഡിയോ പങ്കിടാന്‍ മാത്രമേ കഴിയുമായിരുന്നുള്ളുവെങ്കില്‍, ഇനി മുതല്‍ വീഡിയോ വിളിയും സാധ്യമാകും. അതിനായി സ്‌കൈപ്പുമായി ഫെയ്‌സ്ബുക്ക് കൈകോര്‍ക്കുകയാണ്.
ഫെയ്‌സ്ബുക്ക് സ്ഥാപകനും മേധാവിയുമായ മാര്‍ക് സക്കര്‍ബര്‍ഗ് കാലഫോര്‍ണിയയില്‍ നടന്ന ചടങ്ങില്‍ ബുധനാഴ്ചയാണ് പുതിയ വീഡിയോ സര്‍വീസ് അവതരിപ്പിച്ചത്. ഫെയ്‌സ്ബുക്കിലെ ഇപ്പോഴത്തെ അംഗസംഖ്യ 75 കോടിയാണെന്നും സക്കര്‍ബര്‍ഗ് വെളിപ്പെടുത്തി.
സ്‌കൈപ്പുമായി ഫെയ്‌സ്ബുക്ക് കൈകോര്‍ക്കുന്നത് ആദ്യമായല്ല. ഇന്‍സ്റ്റന്റ് മെസേജുകളയയ്ക്കാനുള്ള സങ്കേതവുമായി ബന്ധപ്പെട്ട് മുമ്പ് ഇരു കമ്പനികളും സഹകരിച്ചിട്ടുണ്ട്.
സ്‌കൈപ്പിനെ മൈക്രോസോഫ്ടിന്റെ ഭാഗമാക്കാനുള്ള പ്രവര്‍ത്തനം നടന്നു വരികയാണ്. മൈക്രോസോഫ്ട് 850 കോടി ഡോളറിന് സ്‌കൈപ്പിനെ സ്വന്തമാക്കുന്നതായുള്ള പ്രഖ്യാപനം കഴിഞ്ഞ മെയ് മാസത്തിലാണുണ്ടായത്.
ഫെയ്‌സ്ബുക്കും മൈക്രോസോഫ്ടും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വര്‍ധിക്കുന്നതിന്റെ സൂചനയായി, സ്‌കൈപ്പ്-ഫെയ്‌സ്ബുക്ക് പങ്കാളിത്തം നിരീക്ഷകര്‍ വിലയിരുത്തുന്നു.

പുതുമയില്ലെന്ന് നിരീക്ഷകര്‍
സക്കര്‍ബര്‍ഗ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത് 'വിസ്മയാവഹമായ' പുതിയൊരു ഫീച്ചര്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിക്കാന്‍ പോകുന്നുവെന്നാണ്. എന്നാല്‍, ഒരു ബിസിനസ് തന്ത്രം എന്നതിലുപരി വിപ്ലവകരമായ പുത്തന്‍ സങ്കേതമായി പുതിയ വീഡിയോ ചാറ്റിങ് ഫീച്ചര്‍ വിലയിരുത്താനാകില്ലെന്ന് നിരീക്ഷകര്‍ പറയുന്നു.
ടെക്‌നോളജിയുടെ ഭാഗത്തുനിന്ന് നോക്കിയാല്‍, ഫെയ്‌സ്ബുക്കിന്റെ പുതിയ ഫീച്ചറില്‍ 'പുതുമയുള്ള ഒന്നുമില്ലെ'ന്ന് ടെക്‌നോളജി വിശകലന ഗ്രൂപ്പായ 'ഓവ'(Ovum)ത്തിലെ കണ്‍സള്‍ട്ടന്റ് ക്രെയ്ഗ് സ്‌കിന്നര്‍ അഭിപ്രായപ്പെടുന്നു.
അഞ്ചുവര്‍ഷമായി വീഡിയോ കോളിങ് സംവിധാനം ലഭ്യമാക്കുന്ന കമ്പനിയാണ് സ്‌കൈപ്പ്. നിലവില്‍ പ്രതിമാസം 30 കോടി മിനിറ്റ് വീഡിയോ കോളിങ് സ്‌കൈപ്പിലൂടെ നടക്കുന്നുമുണ്ട് -കിന്നര്‍ ചൂണ്ടിക്കാട്ടുന്നു. 12.5 കോടി ആക്ടീവ് അംഗങ്ങള്‍ സ്‌കൈപ്പിലുണ്ട്.
ഇരുകമ്പനികളും തമ്മിലുണ്ടാക്കിയ കൂട്ടുകെട്ട് കൂടുതല്‍ ഗുണംചെയ്യുക ഫെയ്‌സ്ബുക്കിനെക്കാള്‍ സ്‌കൈപ്പിനായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഫെയ്‌സ്ബുക്കിലെ 75 കോടി അംഗങ്ങള്‍ക്ക് ഒറ്റയടിക്ക് സ്‌കൈപ്പിന്റെ സേവനം ലഭ്യമാക്കാനുള്ള അവസരമാണ് ഇതുവഴി കൈവന്നിരിക്കുന്നത്.
ഹാങ്ഔട്ടിന്റെ ഹാങോവര്‍
ഫെയ്‌സ്ബുക്കിന് ബദലാകാന്‍ പാകത്തില്‍ ഗൂഗിള്‍ അതിന്റെ പുതിയ സര്‍വീസ് അവതരിപ്പിച്ചിട്ട് ഒരാഴ്ച കഴിയുന്നതേയുള്ളൂ. ആ സമയത്താണ് ഫെയ്‌സ്ബുക്ക് വീഡിയോ ചാറ്റിങ് സര്‍വീസ് അവതരിപ്പിക്കുന്നത് എന്നകാര്യം ശ്രദ്ധേയമാണ്.
ഗൂഗിള്‍ പ്ലസിലെ 'കില്ലര്‍ ആപ്പ്' (killer app) എന്ന് സാങ്കേതികരംഗത്തെ പലരും വിശേഷിപ്പിക്കുന്നത് അതിലെ 'ഹാങ്ഔട്ട്' (hangout) എന്ന ഫീച്ചറാണ്. ഒരേ സമയം പത്ത് പേരുമായി വീഡിയോ ചാറ്റിങ് സാധ്യമാക്കുന്ന ആപ്ലിക്കേഷനാണത്.
ഹാങ്ഔട്ടുമായി താരതമ്യം ചെയ്യുമ്പോള്‍, ഒരു 'ഹാങോവര്‍' പോലെയേ ആകുന്നുള്ളു ഫെയ്‌സ്ബുക്കിലെ പുതിയ വീഡിയോ സര്‍വീസെന്ന് ചിലര്‍ പറയുന്നു. ഏതായാലും സോഷ്യല്‍ മീഡിയ രംഗം എല്ലാ അര്‍ഥത്തിലും മത്സരത്തിന്റെ പുതിയ യുഗത്തിലേക്ക് കടക്കുകയാണെന്ന് നിസംശയം കരുതാം.
No comments:
Post a Comment