ആവശ്യം ഇല്ലാത്ത സമയങ്ങളില്‍ സിസ്റ്റം ഷഡോണ്‍ ചെയ്ത് വെക്കുന്നതല്ലേ നല്ലത്. പലപ്പോഴും ഡൌണ്‍ലോഡിങ് അല്ലെങ്കില്‍ മറെന്തെങ്കിലും വര്‍ക്ക് ചെയ്യാന്‍ കൊടുക്കുമ്പോള്‍ സിസ്റ്റം ഷഡോണ്‍ ചെയ്യാന്‍ ആ വര്‍ക്ക് തിരുന്നവരെ കാത്തുനില്‍ക്കേണ്ടിവന്നെക്കാം. ചിലപ്പോള്‍ സിസ്റ്റം ഷഡോണ്‍ ചെയ്യാതെയും ഇടേണ്ടിവന്നേക്കാം എന്നാല്‍ Auto ShutDown എന്ന ഫ്രീ സോഫ്റ്റ്‌വെയര്‍ യൂസ് ചെയ്യുനതിലൂടെ വോര്‍കിന് ആവശ്യമായ സമയം സെറ്റ് ചെയ്ത് ഓട്ടോ ഷഡോണ്‍ ഷെഡ്യൂള്‍ ചെയ്യാം.
Monday, December 6, 2010
Tuesday, November 30, 2010
നെറ്റ്വര്‍ക്ക് ഷെയര്‍ ഓഫ് ലൈന്‍ ആയി ഉപയൊഗിക്കാം
നെറ്റ്വര്‍ക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഫയല്‍ അല്ലെങ്കില്‍ ഫോള്‍ഡര്‍ ഓഫ് ലൈന്‍ ആയി ഉപയോഗിക്കാം. ഇതിലുടെ നെറ്റ്വര്‍ക്കില്‍ ഉള്ള ഫയല്‍ ലഭ്യമല്ലാത്തപ്പോഴും അതില്‍ വര്‍ക്ക് ചെയ്യാം.പിന്നീട് നെറ്റ്വര്‍ക്കിലുള്ള ഫയല്‍ ലഭ്യമവുന്ന വേളയില്‍ അത് ആട്ടോമറ്റിക്ക് ആയ് synchronize ചെയ്യുകയും ചെയ്യും. ഇതിനായ് രണ്ടു configuration ചെയ്യേണ്ടതുണ്ട്.
ആദ്യം നെറ്റ്വര്‍ക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഫയല്‍ അല്ലെങ്കില്‍ ഫോള്‍ഡര്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Make Available Offlineഎന്നത് എനേബിള്‍ ചെയ്യണം.
പിന്നീട് നമ്മള്‍ ഇരിക്കുന്ന സിസ്റ്റത്തില്‍ My Computer ഓപ്പണ്‍ ചെയ്ത് tool മെനു എടുത്ത് അതില്‍ ഫോള്‍ഡര്‍ ഒപ്ഷന്‍ എടുക്കുക.
പിന്നീട് ഓപ്പണ്‍ ആയ് വരുന്ന ചെറിയ വിന്‍ഡോയില്‍ Offline file ടാബ് സെലക്ട് ചെയ്യുക. അതില്‍ Enable Offline Files, Synchronize all offline file when logging on & Synchronize all offline file before logging off എന്നിവയില്‍ ടിക്ക് ഇട്ടതിനുശേഷം Apply & Ok കൊടുക്കുക.
PDF to Word Converter
PDF ല്‍ ഉള്ള ഫയല്‍ വേര്‍ഡിലേക്ക് കണ്‍വര്‍ട്ട് ചെയ്യന്‍ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍.
Wednesday, November 24, 2010
സ്‌പൈസ് ത്രീഡി മൊബൈല്‍ ഫോണ്‍!!!!!!!!!!!
ഒരു ത്രീഡി മൊബൈല്‍ വിപണിയിലെത്തിക്കുകയാണ് 'സ്‌പൈസ് മൊബൈല്‍'. വെറും 4299 രൂപായ്ക്ക് 'എം-67 ത്രീഡി' (M-67 3D) എന്ന ത്രീഡി ഫോണ്‍ ലഭിക്കും. പ്രത്യേകം കണ്ണട വെയ്‌ക്കേണ്ട കാര്യമില്ല ഈ ഫോണില്‍ ത്രീഡി അനുഭവം ലഭിക്കാന്‍. അതിലെ 2.4 ഇഞ്ച് ഓട്ടോ-സ്റ്റീരിയോസ്‌കോപ്പിക് ഡിസ്‌പ്ലെ ദൃശ്യങ്ങള്‍ക്ക് ത്രീഡി പ്രീതീതി പ്രദാനം ചെയ്യും (ത്രീഡി സങ്കേതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല). ഇതിലെ സവിശേഷ വീഡിയോ പ്ലെയര്‍ ഉപയോഗിച്ച് വീഡിയോകള്‍ ദ്വിമാനരൂപത്തിലോ ത്രിമാനരൂപത്തിലോ ആസ്വദിക്കാം. ത്രീഡി ഇമേജ് റീഡറും ഫോണിലുണ്ട്.
ഇരട്ട സിം ഉപയോഗിക്കാവുന്ന ഫോണില്‍ രണ്ടു മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്. എഫ് എം റേഡിയോ, മ്യൂസിക് പ്ലെയര്‍, സ്റ്റീരിയോ ബ്ലൂടൂത്ത് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
റിമോട്ട് വൈപ് എന്നൊരു പുതിയ സംവിധാനം കൂടി ഇതിലുണ്ട്. ഫോണ്‍ നഷ്ടപ്പെട്ടുകയോ എവിടെയെങ്കിലും വെച്ചു മറക്കുകയോ ചെയ്താല്‍ അതിലെ വിവരങ്ങള്‍ നഷ്ടപ്പെടുകയോ ചോര്‍ത്തുകയോ ചെയ്യുന്നത് തടയാന്‍ ഈ സങ്കേതം സഹായിക്കും. ദൂരെ നിന്നുതന്നെ ഫോണ്‍ ഓഫ് ചെയ്യാനും അല്ലെങ്കില്‍ അതിലെ ഫോണ്‍ബുക്ക്, കാള്‍ വിവരങ്ങള്‍, സന്ദേശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കാനും മെമ്മറി കാര്‍ഡ്, ഫോണ്‍ മെമ്മറി തുടങ്ങിയവ ഫോര്‍മാറ്റ് ചെയ്ത് അതിലെ വിവരങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാനും സാധിക്കും. ഇതിനായി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഫോണിലേക്ക് അയച്ചാല്‍ മതി.
16 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി കാര്‍ഡ് സ്ലോട്ട്, GPRS, WAP തുടങ്ങിയ സൗകര്യങ്ങളും
പുത്തന്‍ ത്രീഡി ഫോണില്‍ ലഭ്യമാണ്.
ഇരട്ട സിം ഉപയോഗിക്കാവുന്ന ഫോണില്‍ രണ്ടു മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്. എഫ് എം റേഡിയോ, മ്യൂസിക് പ്ലെയര്‍, സ്റ്റീരിയോ ബ്ലൂടൂത്ത് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
റിമോട്ട് വൈപ് എന്നൊരു പുതിയ സംവിധാനം കൂടി ഇതിലുണ്ട്. ഫോണ്‍ നഷ്ടപ്പെട്ടുകയോ എവിടെയെങ്കിലും വെച്ചു മറക്കുകയോ ചെയ്താല്‍ അതിലെ വിവരങ്ങള്‍ നഷ്ടപ്പെടുകയോ ചോര്‍ത്തുകയോ ചെയ്യുന്നത് തടയാന്‍ ഈ സങ്കേതം സഹായിക്കും. ദൂരെ നിന്നുതന്നെ ഫോണ്‍ ഓഫ് ചെയ്യാനും അല്ലെങ്കില്‍ അതിലെ ഫോണ്‍ബുക്ക്, കാള്‍ വിവരങ്ങള്‍, സന്ദേശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കാനും മെമ്മറി കാര്‍ഡ്, ഫോണ്‍ മെമ്മറി തുടങ്ങിയവ ഫോര്‍മാറ്റ് ചെയ്ത് അതിലെ വിവരങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാനും സാധിക്കും. ഇതിനായി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഫോണിലേക്ക് അയച്ചാല്‍ മതി.
16 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി കാര്‍ഡ് സ്ലോട്ട്, GPRS, WAP തുടങ്ങിയ സൗകര്യങ്ങളും
പുത്തന്‍ ത്രീഡി ഫോണില്‍ ലഭ്യമാണ്.
Tuesday, November 23, 2010
SyncToy
മൈക്രോസോഫ്ട് ഇറക്കിയിരിക്കുന്ന ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍ ആണ് SyncToy. ഇത് ഉപയൊഗിച്ച് രണ്ട് സിസ്റ്റത്തില്‍ ഉള്ള അല്ലെങ്കില്‍ ഒരു സിസ്റ്റത്തില്‍ തന്നെ വെവ്വേറെ ലൊക്കേഷനില്‍ ഉള്ള ഫയല്‍, ഫോള്‍ഡര്‍ എന്നിവയെ Synchronize ചെയ്യാന്‍ സാധിക്കും. ഓഫീസിലും വിട്ടിലും വച്ച് വെവ്വേറെ സിസ്റ്റത്തില്‍ ഒരേ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അവരുടെ വര്‍ക്ക് ഏകോപിപ്പിച്ച് ഉപയോഗിക്കാന്‍ സാധിക്കും. ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയുന്നതിന് Microsoft .NET Framework Version 2.0 ആദ്യം ഇന്‍സ്റ്റാള്‍ ചെയ്യണം.
'
Friday, November 19, 2010
സ്വകാര്യ ഫയല്‍ ഒളിപ്പിക്കന്‍ ഒരു എളുപ്പവഴി
നിങ്ങള്‍ക്ക് മറ്റുള്ളവരില്‍ നിന്നും എന്തെങ്കിലും ഫയല്‍ അല്ലെങ്കില്‍ ഫോള്‍ഡര്‍ ഒളിപിച്ചുവെക്കാന്‍ ഉണ്ടോ? എങ്കില്‍ നിങ്ങള്‍ക്കിതാ തികച്ചും ഫ്രീ ആയ് ഒരു എളുപ്പമാര്‍ഗം. താഴെ പറയുന്ന രീതിയില്‍ നിങ്ങള്‍ക്ക് പ്രൊട്ടെക്റ്റെട് ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്യാം.
- ആദ്യം നിങ്ങളുടെ സിസ്റ്റെത്തില്‍ ഒരു ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്യണം. അതിനുശേഷം നിങ്ങള്‍ക്ക് രഹസ്യമായ് വെക്കേണ്ട ഫയലുകള്‍ അതിലേക്ക് സ്റ്റോര്‍ ചെയ്യണം. ഉദാഹരണത്തിന് ഞാന്‍ എന്റെ സിസ്റ്റെത്തില്‍ D: ഡ്രൈവില്‍ "Data" എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്യുന്നു.
- ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്ത അതേ ലൊക്കേഷനില്‍ തന്നെ ഒരു നോട്ട് പാട് ക്രിയേറ്റ് ചെയ്യണം. എന്നിട്ട് അതിലേക്ക് താഴെ കാണുന്ന കോഡ് കോപ്പി പേസ്റ്റ് ചെയ്യണം.അതില്‍ Data എന്നുളിടത് നിങ്ങള്‍ക്ക് നിങ്ങളുടെ ഫോള്‍ഡരിന്‍റെ പേര് നല്‍കവുന്നതണ്.
ren Data Data.{21EC2020-3AEA-1069-A2DD-08002B30309D}
- അതിനുശേഷം ഫയല്‍ *.bat എന്ന ഫോര്‍മാറ്റിലേക്ക് സേവ് ചെയ്യണം. ഉദാഹരണത്തിന് “loc.bat”
- ഇപ്പോള്‍ Data ഫോള്‍ഡര്‍ loc.bat എന്നീ ഫയലുകള്‍ ഒരേ ലൊക്കേഷനില്‍ ആണ് ഉള്ളത്.
- മറ്റൊരു നോട്ട് പാട് ക്രിയേറ്റ് ചെയ്യണം. അതില്‍ താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്ത് "Key.bat" എന്നപേരില്‍ സേവ് ചെയ്യണം.
- ഇപ്പോള്‍ Data ഫോള്‍ഡര്‍ loc.bat, Key.bat എന്നീ ഫയലുകള്‍ ഒരേ ലൊക്കേഷനില്‍ ആണ് ഉള്ളത്.loc.dat എന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക അപ്പോള്‍ Data എന്ന ഫോള്‍ഡര്‍ Control Panel ഐക്കണ്‍ ആയ് മാറുന്നത് കണാം. ഇത് ഓപ്പണ്‍ ചെയുമ്പോള്‍ Control Panel ആണ് ഓപ്പണ്‍ ആയ് വരുക.ഫോള്‍ഡറില്‍ ഉള്ള ഫയള്‍ ഒന്നും തന്നെ കാണില്ല.
- ഫോള്‍ഡറില്‍ ഉള്ള ഫയള്‍ പഴയപോലെ കാണാന്‍ Key.bat എന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക
Thursday, November 18, 2010
ടോപ്പ് 5 ആന്റി വയറസ്
മൈക്രോസോഫ്റ്റിന്റെ ഈ ഫ്രീ ആന്റി വയറസ് ഇറക്കിയിരിക്കുന്നത് മൈക്രോസോഫ്റ്റിന്റെ ജെനിയൂന്‍ യൂസേര്‍സിന് വേണ്ടിയാണ്. ഇതിനെകുറിച്ച് കൂടുതല്‍ അറിയന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
മറ്റു ആന്റി വയറസുകള്‍ക്ക് ഏറ്റവും ഭീക്ഷ്ണി ഉയര്‍ത്തുന്ന ആന്റി വയറസ് ആണ് അവാസ്റ്റ് ആന്റി വയറസ്. ഉപയോഗിക്കാന്‍ വളരെ സിമ്പിള്‍ ആണ് എന്നത് അവാസ്റ്റ് ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ആന്റി വയറസ് ആക്കിമറ്റുന്നു. ഹോം യുസര്‍സ്‌ന് ഓണ്‍ലൈന്‍ ആയും അല്ലെങ്കില്‍ രെജിസ്ട്രേഷന്‍ കീ ഉപയോഗിച്ച് ഓഫ് ലൈന്‍ ആയും ഒരു വര്‍ഷത്തേക്ക് രെജിസ്റ്റെര്‍ ചെയ്യാം.
ലോകത്തില്‍ ഏറ്റവും പ്രചാരത്തില്‍ ഉള്ള ആന്‍റി വയറസ് ആണ് എ വി ജി ആന്‍റി വയറസ്. സൊഫ്റ്റ്വയറിന്‍റെ ലൈഫ് ടൈം വരെ ഫ്രീ ആയ് ഉപയോഗിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേഗത.
Tuesday, November 16, 2010
ഓഡിയോ വിഡിയോ കണ്‍വെര്‍ട്ടര്‍
ഓഡിയോ വിഡിയോ ഫയലുകള്‍ ഏതു ഫോര്‍മാറ്റിലേക്കും യഥേഷ്ടം മാറ്റാന്‍ സാധിക്കും. ഇതിനായ് താഴെ പറയുന്ന സോഫ്റ്റ്വയറുകള്‍ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം.
Total Video Converter
Xlisoft Video Converter
Total Video Converter
Xlisoft Video Converter
Monday, November 15, 2010
ഫ്രീ ഓണ്‍ലൈന്‍ ആന്റി വയറസ്
നമ്മളില്‍ അധികം ആളുകളും പതിവായ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആളുകള്‍ ആണ്. അതുകൊണ്ട് തന്നെ നമ്മുടെ എല്ലാം സിസ്ടത്തില്‍ വയറസുകളോ അതുപോലുള്ള മാല്‍വയറുകളോ കയറിക്കൂടി അതിന്റെ പ്രവര്‍ത്തനം താറുമാറക്കാനുള്ള സാധ്യത കുഉടുതല്‍ ആണ് . അത് കൊണ്ടുതന്നെ ഒരു ആന്‍റി വയറസിന്‍റെ സേവനം നമ്മുടെ കമ്പ്യൂട്ടറില്‍ അത്യാവശ്യം ആണ്. അതിനായ് സ്വുജന്യമായും അല്ലാതെയും നിരവധി ആന്റി വയറസുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇവയെല്ലാം തന്നെ സ്ഥിരമായ് അപ്ഡേറ്റ് ചെയ്തു ഉപയോഗിക്കേണ്ടതും അത്യാവശ്യം ആണ്. എന്നാല്‍ ഇതില്‍നിന്നും എല്ലാം വ്യതസ്തമാണ് പ്രസിദ്ധ ആന്റി വയറസ് കമ്പനി ആയ 'പാണ്ട' ഇറക്കിയിരിക്കുന്ന ക്ലൌഡ് ആന്റി വയറസ്. ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ ആണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേഗത. ചെറിയ ഒരു സോഫ്റ്റ്‌വെയര്‍ ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് അപ്ഡേറ്റ് ചെയ്യേണ്ട ആവശ്യമില്ല. കാരണം ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ ആണ് എന്നതുതന്നെ. നമ്മുടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ അവരുടെ സെര്‍വര്‍ അതിനെ സൂക്ഷ്മമായ് നിരീക്ഷിച്ചുകൊണ്ടിരിക്കും. ഏതെങ്കിലും വയറസ് ആക്രമണം ഉണ്ടായാല്‍ അതിനെ നിര്‍വീര്യമാക്കി തുടര്‍ന്ന് പ്രത്യക്ഷപെടുന്ന ഒരു വിന്‍ഡോയില്‍ നമുക്ക് വിവരം തരും.
Download Cloude Antivirus
Download Cloude Antivirus
@facebook.com
സോഷ്യല്‍ നെറ്റ്വര്‍ക്കിങ് രംഗത്തെ അതികായന്‍മാരായ ഫെയ്സ് ബുക്ക് സ്വന്തമായ് e-mail ID പുറത്തിറക്കാന്‍ പോകുന്നു. ഇപ്പോള്‍ മറ്റു e-mail ID കള്‍ ഉപയോഗിച്ച് ആണ് ഉപഭോക്താക്കള്‍ ഫെയ്സ് ബുക്ക് സേവനം ഉപയോഗിച്ച് വരുന്നത്. ഈ സേവനം പ്രഭാല്യത്തില്‍ വരുന്നതോടു കൂടി ഫെയ്സ് ബുക്ക് ഉപഭോക്താക്കള്‍ക്ക് മെയില്‍, സോഷ്യല്‍ നെറ്റ്വര്‍ക്കിങ് എന്നിവ ഒരേ കുടക്കീഴില്‍ ലഭ്യ മാകും.
Thursday, November 11, 2010
മൊബൈല്‍ ഫോണ്‍ ക്യമാറ വെബ് ക്യാം ആയ് ഉപയോഗിക്കാം !!!!!!!!
നിങ്ങളുടെ കമ്പ്യൂട്ടറില്‍ വെബ് ക്യാം ഇല്ലെങ്കിലും നിങ്ങളുടെ മൊബൈല്‍ ഉപയോഗിച്ച് ഇനി വീഡിയോ ചാറ്റ് ചെയ്യാം. ഇതിനു വേണ്ടി Mobiola സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ മൊബൈല്‍ ഫോണ്‍ എന്നിവയില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഇവ തമ്മില്‍ കണക്റ്റ് ചെയ്യാന്‍ കേബിള്‍, വൈഫൈ, ബ്ലൂടൂത്ത് എന്നിവ ഉപയോഗിക്കാം.
Download Mobiola
Download Mobiola
Tuesday, November 9, 2010
വി എല്‍ സി പ്ലെയര്‍ (VLC Player )
വി എല്‍ സി പ്ലെയര്‍ ഇന്ന് വളരെ പ്രചാരത്തില്‍ ഉള്ള മീഡിയ പ്ലെയര്‍ ആണ്. വി എല്‍ സി പ്ലയെര്‍ വഴി ഏതു ഫോര്‍മാറ്റില്‍ ഉള്ള ഫയലുകളും പ്രത്യേകം പ്രത്യേകം കൊഡക് (codec) ചെയ്യാതെ തന്നെ ഓപ്പണ്‍ ചെയ്യാന്‍ പറ്റും. മാത്രവും അല്ല പ്ലേ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫയല്‍ ചെറിയ രീതിയില്‍ കേടുപാടുകള്‍ ഉള്ളതാനെങ്ങില്‍ കൂടി യാതൊരു തടസവും കൂടാതെ തന്നെ ആ ഫയല്‍ പ്ലേ ചെയ്യാന്‍ സാധിക്കും.
Custom Search
Monday, November 8, 2010
മെഗാ വീഡിയോ സിനിമകള്‍ ഇനി തടസ്സമില്ലാതെ.....
നമ്മളില്‍ മിക്ക ആളുകളും ഓണ്‍ലൈന്‍ വഴി സിനിമകള്‍ കാണുന്നവര്‍ ആയിരിക്കും. ഹിന്ദി,ഇംഗ്ലീഷ്, മലയാളം എന്നുവേണ്ട എല്ലാഭാഷകളിലും ഉള്ള പഴയതും പുതിയതും ആയ എല്ലാ സിനിമകളും ഇന്ന് ഓണ്‍ലൈന്‍ വഴി ലഭ്യമാണ്. അവയില്‍ മിക്ക സിനിമയും മെഗാ വീഡിയോ പ്ലയറില്‍ ആയിരിക്കും ലഭ്യ മാകുക. എന്നാല്‍ സിനിമ തിടങ്ങി ഒരു പരിധി കഴിഞ്ഞാല്‍ മെഗാ വീഡിയോ തനിയെ ബ്ലോക്ക് ആകും. തുടര്‍ന്നു കാണാന്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേ ചെയ്തു അണ്‍ലിമിറ്റെഡ് ആയി കാണാനോ അല്ലെങ്കില്‍ ഫ്രീ ആയി കാണണമെങ്കില്‍ ഒരു മണികൂര്‍ വെയിറ്റ് ചെയ്യാനോ ആവശ്യ പെടും. ഇത് നമ്മുടെ ആസ്വതനത്തെ തിര്‍ച്ചയായ്യും ബാധിക്കും.
എന്നാല്‍ ഫ്രീ ആയി Mega Video സിനിമകള്‍ കാണാന്‍ സാധിക്കും. ഇതിനായ് www.ezywatch.com വെബ്സൈറ്റ് സന്ദര്‍ശിക്കൂ അവിടെ ഇതുപോലെ ഒരു പേജ് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.
ഇവിടെ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമയുടെ Mega Video url കൊടുത്ത് Watch എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് വരുന്ന പേജില്‍ WATCH MOVIE ON FREE PLAYER എന്നതില്‍ ക്ലിക്ക് ചെയ്തു ആവശ്യ പെട്ട സിനിമ തടസമില്ലാതെ കാണാം .....
Saturday, November 6, 2010
പുതിയ സെര്‍ച്ച് എഞ്ചിനുമായി ബ്ലെക്കോ
വെബ് ലോകത്തിലേക്ക് ഒരു പുതിയ അതിഥി കുടി എത്തിയിരിക്കുകയാണ് ബ്ലെക്കോ.ആവശ്യമുല്ലത് മാത്രം സെര്‍ച്ച് ചെയ്ത് currect റിസള്‍ട്ട് തരിക എന്നതാണ് ബ്ലെക്കോ യുടെ നയം .ആവിശ്യാമിലാത റിസള്‍ട്ട് ഒഴിവാക്കുന്നു .ഒരാളുടെ പേര് വെച്ച് സെര്‍ച്ച് ചെയാന്‍ പേര്/people എന്ന് കൊടുത്താല്‍ മതി കുടാതെ /humor /blogs /news /politics /gossip എന്നി രിതിയ്ലും സെര്‍ച്ച് ചെയാം .മോസില്ലയുടെ ടൂള്‍ബാര്‍ ബ്ലെക്കോ നല്‍കുന്നു.സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് മയി ഷെയര്‍ ചെയാനും അവസരം നല്‍കുന്നു.
www.blekko.com
www.blekko.com
Wednesday, November 3, 2010
വീഡിയോ പ്ലേ ആകുനില്ലേ......
വീഡിയോ പ്ലേ ആകുനില്ലേ...... "K-Lite Codec Pack" ഇന്സ്റ്റാള്‍ ചെയ്തു നോക്കൂ. ഇതിലൂടെ എതു ഫോര്‍മറ്റിലുള്ള വീഡിയോ ഫയലുകലും പ്ലെ ചെയ്യന്‍ പറ്റും
Download K-Lite Codec Pack 6.5.0
Download K-Lite Codec Pack 6.5.0
Monday, November 1, 2010
നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടുപിടിക്കാന്‍..
എല്ലാ മൊബൈലിലും ഒരു IMEI (International Mobile Equipment Identity)നമ്പര്‍ ഉണ്ടാവും. ഈ നമ്പര്‍ ഉപയോഗിച്ച് നമ്മുടെ മൊബൈല്‍ ഈ ലോകത്തെവിടെയാണെങ്കിലും കണ്ടുപിടിക്കാന്‍ സാധിക്കും.
ഇനി എങ്ങനെയാണു നഷ്ടപ്പെട്ട മൊബൈല്‍ കണ്ടുപിടിക്കുന്നത് എന്ന് നോക്കാം...
1.ആദ്യം നിങ്ങളുടെ മൊബൈലില്‍ *#06# എന്നു ഡയല്‍ ചെയ്യുക.
2.അപ്പോള്‍ മൊബൈലില്‍ 15 അക്കം ഉള്ള നമ്പര്‍(IMEI) കാണാം.
3.ഈ നമ്പര്‍ നിങ്ങള്‍ കുറിച്ചു വെക്കുക.ഈ നമ്പര്‍ ആണു മൊബൈല്‍ എവിടെയാണെന്ന് കണ്ടുപിടിയ്ക്കാന്‍ സഹായിക്കുന്നത്.
4.നിങ്ങളുടെ മൊബൈല്‍ നഷ്ടപ്പെട്ടാല്‍ ഈ 15 digit ഉള്ള IMEI നമ്പര്‍ cop@vsnl.net എന്ന ഇ-മെയിലില്‍ അയക്കുക.
5.GPRS-ന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്താല്‍ 24 മണിക്കൂറിനുള്ളില്‍ മൊബൈല്‍ കണ്ടുപിടിയ്ക്കാന്‍ സാധിയ്ക്കും.
cop@vsnl.net എന്ന ഇമെയില്‍ അഡ്രസ്സിലെയക്ക് ഇമെയില്‍ അയക്കേണ്ട വിധം :-
Your name :
Address :
Phone model :
Make :
Last used No :
E-mail for communication :
Missed date :
IMEI No :
കുറിപ്പ്:ഇന്ത്യയില്‍ വെച്ചു നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക.
Friday, October 29, 2010
ഓട്ടോ റണ്‍ വൈറസ് ????????????
ഓട്ടോ റണ്‍ വൈറസ് പ്രോബ്ലം ഉണ്ടോ??.... "Flash Guard Software" ഉപയോഗിച്ചു നോക്കൂ......
Download Flash Guard
Download Flash Guard
Thursday, October 28, 2010
മൗസ് വര്‍ക്ക് ചെയ്യുന്നില്ലേ ? കീ ബോര്‍ഡ് മൗസ് ആയി ഉപയോഗിക്കാം!
നിങ്ങളുടെ മൗസ് പണി പറ്റിച്ചോ ???പേടിക്കേണ്ട.. കീ ബോര്‍ഡ് വഴി മൗസ് നീക്കവും ക്ലിക്കും സാധിക്കും ..ഇതിനു വേണ്ടി താഴെ പറയുന്ന രൂപത്തില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെയ്യുക.
Start > Control Panel > Accessibility Option > Mouse > Click on "Use Mouse Keys"
മൌസേന്റെയ് കര്‍സര്‍ നീക്കാന്‍ 2,4,6,8 എന്നെ നമ്പര്‍ അമര്‍ത്തുക ...ഡബിള്‍ ക്ലിക്ക് ചെയ്യാന്‍ 5 അമര്‍ത്തുക ..
മൗസ് ഇല്ല..പണി നടക്കുന്നില്ല.. എന്നൊന്നും ഇനി ആരും പറയരുത് !
യാഹൂ മെയില്‍ പരിഷ്‌ക്കരിക്കുകയാണ്
ഇമെയില്‍ രംഗത്ത് എതിരാളികളായ ഗൂഗിളും മൈക്രോസോഫ്ടും നടത്തുന്ന മുന്നേറ്റത്തിന് മുന്നില്‍ ഇതുവരെ വെറും കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു യാഹൂ. ഇനിയതല്ല സ്ഥിതി. അഞ്ചു വര്‍ഷത്തിന് ശേഷം യാഹൂ മെയില്‍ (Yahoo Mail) പരിഷ്‌ക്കരിക്കുകയാണ്. പുതിയ കാലത്തെ കമ്മ്യൂണിക്കേഷന്‍ പ്രവണതകള്‍ പ്രതിഫലിപ്പിക്കത്ത വിധമുള്ള കാതലായ മാറ്റമാണ് യാഹൂ അതിന്റെ മെയില്‍ സര്‍വീസില്‍ വരുത്തുന്നത്.
27.9 കോടി യൂസര്‍മാരാണ് ലോകത്താകെ യാഹൂ മെയിലിനുള്ളത്. അവരെ സംബന്ധിച്ച് യാഹൂ മെയിലില്‍ പ്രവേശിപ്പിച്ചാല്‍ അവിടെ നിന്ന് പോകാതെ തന്നെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സൗഹൃദക്കൂട്ടായ്മാ സൈറ്റുകളില്‍ (സോഷ്യല്‍ മീഡിയ സൈറ്റുകളില്‍) അപ്‌ഡേറ്റുകള്‍ പോസ്റ്റ് ചെയ്യാനാകും വിധമുള്ള മാറ്റമാണ് പ്രധാനപ്പെട്ടത്. കൂടുതല്‍ സോഷ്യല്‍ മീഡിയ സൗഹൃദ സര്‍വീസായി യാഹൂ മെയില്‍ മാറുമെന്ന് സാരം.
ഇസ്റ്റന്റ് മെസേജുകളും ടെക്‌സ്റ്റിങും കൂടുതല്‍ അനായാസമാക്കത്തക്ക വിധമുള്ള പരിഷ്‌ക്കരണവും നടത്തിയിട്ടുണ്ട്. ഗൂഗിളിന്റെ ജിമെയില്‍, മൈക്രോസോഫ്ടിന്റെഹോട്ട്‌മെയില്‍ എന്നിവയെ അപേക്ഷിച്ച് ഇരട്ടി വേഗത്തില്‍ സന്ദേശങ്ങളയയ്ക്കാന്‍ ഇനി തങ്ങളുടെ മെയിലില്‍ കഴിയുമെന്ന് യാഹൂ പറയുന്നു.
മാത്രമല്ല, ഫ്ലക്കര്‍, പിക്കാസ, യുടൂബ് തുടങ്ങിയ സൈറ്റുകളില്‍ നിന്ന് ഫോട്ടോകളും വീഡിയോകളും ഇമെയില്‍ ഇന്‍ബോക്‌സില്‍ നിന്ന് തന്നെ കാണാനുള്ള സൗകര്യവും യാഹൂ മെയിലിലുണ്ടാകും. പാഴ്‌മെയിലുകളെ (സ്പാം മെയില്‍) വകതിരിച്ച് മാറ്റാനുള്ള സംവിധാനമാണ് യാഹൂ മെയിലില്‍ പുതിയതായി ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റൊരു പരിഷ്‌ക്കാരം.
യാഹൂ മെയിലില്‍ യൂസര്‍മാര്‍ മൊത്തം ചെലവിടുന്ന സമയം പ്രതിമാസം 50 കോടി മണിക്കൂറിലേറെയാണെന്ന്, യാഹൂ മെയില്‍ സീനിയര്‍ പ്രോഡക്ട് ഡയറക്ടര്‍ പറഞ്ഞു. അത്തരമൊരു ഉത്പന്നത്തില്‍ സുപ്രധാനമായ മാറ്റങ്ങള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ആദ്യമായി വരുത്തുക എന്നത്, യൂസര്‍മാരെ സംബന്ധിച്ച് പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗൂഗിള്‍ അതിന്റെ ജിമെയിലില്‍ ഒട്ടേറെ മാറ്റങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ വരുത്തുകയുണ്ടായി. അതില്‍ ഏറ്റവും പ്രധാനം, മെയിലുകളെ പ്രാധാന്യമനുസരിച്ച് വേര്‍തിരിക്കാന്‍ സഹായിക്കുന്ന 'പ്രയോരിറ്റി ഇന്‍ബോക്‌സ്' സംവിധാനമായിരുന്നു. കഴിഞ്ഞ മാസമാണ് ആ സങ്കേതം ജിമെയില്‍ അവതരിപ്പിച്ചത്. മൈക്രോസോഫ്ടും ഹോട്ട്‌മെയിലില്‍ ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ അടുത്തയിടെ വരുത്തിയിരുന്നു.
പ്രതിയോഗികളോട് മത്സരിക്കാന്‍ പാകത്തിലുള്ള ഉത്പന്നങ്ങള്‍ ഇപ്പോഴും യാഹൂവിന്റെ പക്കലുണ്ടെന്നാണ് യാഹൂ മെയിലില്‍ വരുത്തുന്ന പരിഷ്‌ക്കരണം വ്യക്തമാക്കുന്നതെന്ന്, സ്റ്റെര്‍ലിങ് മാര്‍ക്കറ്റ് ഇന്റലിജന്‍സിലെ ഗ്രെഗ് സ്റ്റെര്‍ലിങ് വിലയിരുത്തി. യാഹൂവിനെ സംബന്ധിച്ച് മികച്ച യൂസര്‍ അടിസ്ഥാനമുള്ള സര്‍വീസാണ് അതിന്റെ മെയില്‍.
27.9 കോടി യൂസര്‍മാരാണ് ലോകത്താകെ യാഹൂ മെയിലിനുള്ളത്. അവരെ സംബന്ധിച്ച് യാഹൂ മെയിലില്‍ പ്രവേശിപ്പിച്ചാല്‍ അവിടെ നിന്ന് പോകാതെ തന്നെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സൗഹൃദക്കൂട്ടായ്മാ സൈറ്റുകളില്‍ (സോഷ്യല്‍ മീഡിയ സൈറ്റുകളില്‍) അപ്‌ഡേറ്റുകള്‍ പോസ്റ്റ് ചെയ്യാനാകും വിധമുള്ള മാറ്റമാണ് പ്രധാനപ്പെട്ടത്. കൂടുതല്‍ സോഷ്യല്‍ മീഡിയ സൗഹൃദ സര്‍വീസായി യാഹൂ മെയില്‍ മാറുമെന്ന് സാരം.
ഇസ്റ്റന്റ് മെസേജുകളും ടെക്‌സ്റ്റിങും കൂടുതല്‍ അനായാസമാക്കത്തക്ക വിധമുള്ള പരിഷ്‌ക്കരണവും നടത്തിയിട്ടുണ്ട്. ഗൂഗിളിന്റെ ജിമെയില്‍, മൈക്രോസോഫ്ടിന്റെഹോട്ട്‌മെയില്‍ എന്നിവയെ അപേക്ഷിച്ച് ഇരട്ടി വേഗത്തില്‍ സന്ദേശങ്ങളയയ്ക്കാന്‍ ഇനി തങ്ങളുടെ മെയിലില്‍ കഴിയുമെന്ന് യാഹൂ പറയുന്നു.
മാത്രമല്ല, ഫ്ലക്കര്‍, പിക്കാസ, യുടൂബ് തുടങ്ങിയ സൈറ്റുകളില്‍ നിന്ന് ഫോട്ടോകളും വീഡിയോകളും ഇമെയില്‍ ഇന്‍ബോക്‌സില്‍ നിന്ന് തന്നെ കാണാനുള്ള സൗകര്യവും യാഹൂ മെയിലിലുണ്ടാകും. പാഴ്‌മെയിലുകളെ (സ്പാം മെയില്‍) വകതിരിച്ച് മാറ്റാനുള്ള സംവിധാനമാണ് യാഹൂ മെയിലില്‍ പുതിയതായി ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റൊരു പരിഷ്‌ക്കാരം.
യാഹൂ മെയിലില്‍ യൂസര്‍മാര്‍ മൊത്തം ചെലവിടുന്ന സമയം പ്രതിമാസം 50 കോടി മണിക്കൂറിലേറെയാണെന്ന്, യാഹൂ മെയില്‍ സീനിയര്‍ പ്രോഡക്ട് ഡയറക്ടര്‍ പറഞ്ഞു. അത്തരമൊരു ഉത്പന്നത്തില്‍ സുപ്രധാനമായ മാറ്റങ്ങള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ആദ്യമായി വരുത്തുക എന്നത്, യൂസര്‍മാരെ സംബന്ധിച്ച് പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗൂഗിള്‍ അതിന്റെ ജിമെയിലില്‍ ഒട്ടേറെ മാറ്റങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ വരുത്തുകയുണ്ടായി. അതില്‍ ഏറ്റവും പ്രധാനം, മെയിലുകളെ പ്രാധാന്യമനുസരിച്ച് വേര്‍തിരിക്കാന്‍ സഹായിക്കുന്ന 'പ്രയോരിറ്റി ഇന്‍ബോക്‌സ്' സംവിധാനമായിരുന്നു. കഴിഞ്ഞ മാസമാണ് ആ സങ്കേതം ജിമെയില്‍ അവതരിപ്പിച്ചത്. മൈക്രോസോഫ്ടും ഹോട്ട്‌മെയിലില്‍ ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ അടുത്തയിടെ വരുത്തിയിരുന്നു.
പ്രതിയോഗികളോട് മത്സരിക്കാന്‍ പാകത്തിലുള്ള ഉത്പന്നങ്ങള്‍ ഇപ്പോഴും യാഹൂവിന്റെ പക്കലുണ്ടെന്നാണ് യാഹൂ മെയിലില്‍ വരുത്തുന്ന പരിഷ്‌ക്കരണം വ്യക്തമാക്കുന്നതെന്ന്, സ്റ്റെര്‍ലിങ് മാര്‍ക്കറ്റ് ഇന്റലിജന്‍സിലെ ഗ്രെഗ് സ്റ്റെര്‍ലിങ് വിലയിരുത്തി. യാഹൂവിനെ സംബന്ധിച്ച് മികച്ച യൂസര്‍ അടിസ്ഥാനമുള്ള സര്‍വീസാണ് അതിന്റെ മെയില്‍.
Wednesday, October 27, 2010
വൈറസ് പ്രോബ്ലം ....(Autorun.inf )
നമ്മള്‍ എല്ലാവരും നേരിടുന്ന ഒരു വൈറസ് പ്രോബ്ലം ആണ് Autorun.
പലപോലും USB വഴിയാണ് നമ്മുടെ കമ്പ്യൂട്ടറില്‍ വൈറസ് കടന്നു കൂടുന്നത്.
( ഓട്ടോ റണ്‍ എന്ന ഫയല്‍ ആണ് വൈറസിനെ പ്രവര്‍ത്തിപ്പിക്കുന്നത്. ഒരു USBയില്‍ നമ്മള്‍ ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതിലെ ഓട്ടോ റണ്‍ വര്‍ക്ക് ചെയ്യും അപ്പോള്‍ വൈറസ് നമ്മുടെ കമ്പ്യൂട്ടര്‍ലേക്ക് കടന്നു കൂടും ആ വൈറസ് ഇന്റെ പ്രവര്‍ത്തനം അത് പ്രോഗ്രാം ചെയ്തിരിക്കുന്നത് അനുസരിച്ചിരിക്കും )
നമുക്കിനി ഓട്ടോ റണ്‍ റിമൂവ് ചെയുന്നതെങ്ങനെ എന്ന് നോക്കാം...
ആദ്യം മൈ കമ്പ്യൂട്ടര്‍ Explore ചെയ്യുക (വിന്‍ഡോസ് 7 ഇല്‍ My computer ഓപ്പണ്‍ ചെയ്യുക . xp യില്‍ ഓപ്പണ്‍ ചെയ്തിട്ട് അഡ്രസ് ബാറിനു മുകളിലായി Folders എന്ന ഒരു ഐക്കണ്‍ കാണും അതില്‍ ക്ലിക്ക് ചെയുക അപ്പോള്‍ അത് Explore ആകും )
തുടര്‍ന്ന് Start ഓപ്പണ്‍ ചെയ്ത് cmd എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക. അപ്പോള്‍ കമാന്‍ഡ് പ്രോമ്പ്റ്റ് ഓപ്പണ്‍ ആകും (റണ്‍ ഓപ്പണ്‍ ചെയാന്‍ കിബോര്‍ഡില്‍ സ്റ്റാര്‍ട്ട് ബട്ടണ്‍ + R ബട്ടണ്‍ പ്രസ് ചെയ്താലും വരും )
കമാന്‍ഡ് പ്രോപ്റ്റ് ഓപ്പണ്‍ ആകുമ്പോള്‍ ഇങ്ങനെ ആയിരിക്കും അതില്‍ കാണിക്കുന്നത്
c:\users\user(user എന്നുള്ളത് നിങ്ങളുടെ യുസര്‍ നെയിം ആയിരിക്കും)
അവിടെ നിന്നും നിങ്ങള്‍ക്ക് C ഡ്രൈവ്ലേക്ക് വരണം അതിനു ഈ കമാന്‍ഡ് കൊടുക്കുക cd..(cd എന്ന് എഴുതിയിട്ട് രണ്ടു ഡോട്ട്)
എന്റര്‍ അടിക്കുക അങ്ങനെ c ഡ്രൈവില്‍ എത്തുന്നത് വരെ അങ്ങനെ ചെയ്യുക.
അതിനു ശേഷം ഈ കമാന്‍ഡ് അടിക്കുക. ഈ കമാന്‍ഡ് കൊടുക്കുന്നതിനു മുന്പ് explorer ഇല്‍ c ഡ്രൈവ് ഓപ്പണ്‍ ചെയ്തു വക്കണം
എന്നിട്ട് ഈ കമാന്‍ഡ് കൊടുക്കുക
c:\>attrib -a -s -h autorun.inf എന്ന് കൊടുക്കുക എന്നിട്ട് എന്റര്‍ അടിക്കുക.അപ്പോള്‍ നിങ്ങളുടെ c ഡ്രൈവില്‍ ഓട്ടോ റണ്‍ അഫ്ഫെക്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് അവിടെ കാണിക്കും എന്നിട്ട് അത് ഡിലീറ്റ് ചെയ്യുക
അങ്ങനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ എത്ര ഡ്രൈവ് ഉണ്ടോ അതിലെല്ലാം ഇതുപോലെ ചെയ്യുക.
ഇത് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങള്‍ ഡ്രൈവ് ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യരുത് explore ചെയ്തിട്ട് ലെഫ്റ്റ് സൈഡിലുള്ള ഡ്രൈവിന്റെ ഐകനില്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയാന്‍ പാടുള്ളൂ അല്ലാതെ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ ഓട്ടോ റണ്‍ സ്പ്രെഡ് ആകുകയേ ഉള്ളു .
C ഡ്രൈവ് ചെയ്യുന്നതിന് മുന്പ് ആദ്യം നിങ്ങളുടെ usb ചെയ്യുന്നതായിരിക്കും നല്ലത്.
പിന്നേ എല്ലാ ഡ്രൈവില്‍ ഉള്ള ഓട്ടോ റണ്‍ ഫയല്‍ ഡിലീറ്റ് ചെയ്താല്‍ വേറെ ഒന്നും ചെയ്യാതെ നേരെ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയുക.
NB: ഓട്ടോറണ്‍ ഫയല്‍ ഒരു നോട്ട് പാടില്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടര്‍നെ അഫക്റ്റ് ചെയ്തിരിക്കുന്ന വൈറസ് ഫയല്‍ ഏതാണെന്ന് കാണാം.
ഒരു വിധം വൈറസുകളെ നമുക്കിങ്ങനെ remove ചെയ്യാം .ഈ ഓട്ടോറണ്‍ കമ്പ്യൂട്ടറില്‍ നിന്നും പോയാല്‍ ഒട്ടുമിക്ക വൈറസ് കളും പ്രവര്‍ത്തന രഹിതമാകും..ചില വൈറസ്‌കള്‍ ഓട്ടോ റണ്‍ നെ Recreate ചെയ്യാന്‍ പ്രാപ്തി ഉള്ളതായിരിക്കും അപ്പോള്‍ ഈ കമാന്‍ഡ് ചെയ്താല്‍ കാര്യമില്ല അതിനു ആദ്യം ആന്റിവൈറസ് ചെയ്യേണ്ടതായിട്ടുണ്ട്.
ചില കമ്പ്യൂട്ടറില്‍ ആന്റിവൈറസ് ഓട്ടോറണ്‍ റിമൂവ് ചെയ്തു കഴിഞ്ഞാല്‍ ഡ്രൈവ് ഇല്‍ നമ്മള്‍ ഡബിള്‍ ക്ലിക്ക് ചെയുമ്പോള്‍ ഓപ്പണ്‍ വിത്ത് എന്ന് കാണിക്കും അത് റിമൂവ് ചെയാനും ഈ കമാന്‍ഡ് യുസ് ചെയാം.
ഒരു നല്ല antivirus ആണ് നമ്മുടെ കമ്പ്യൂട്ടര്‍നു ആവശ്യം.അത് പോലെ തന്നെ അത് ദിനവും അപ്ഡേറ്റ് ചെയ്തു വക്കുക .
ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ല എങ്കില്‍ അപ്ഡേറ്റ് ഫയല്‍ ഡൌണ്‍ലോഡ് ചെയ്തെടുത് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത കമ്പ്യൂട്ടറില്‍ കുണ്ടുപോയി ഇന്‍സ്റ്റോള്‍ ചെയ്താലും മതിയാകും.
Subscribe to:
Posts (Atom)