Monday, November 15, 2010

ഫ്രീ ഓണ്‍ലൈന്‍ ആന്റി വയറസ്

   നമ്മളില്‍ അധികം ആളുകളും പതിവായ്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന ആളുകള്‍ ആണ്. അതുകൊണ്ട് തന്നെ നമ്മുടെ എല്ലാം സിസ്ടത്തില്‍ വയറസുകളോ  അതുപോലുള്ള മാല്‍വയറുകളോ കയറിക്കൂടി അതിന്റെ പ്രവര്‍ത്തനം താറുമാറക്കാനുള്ള സാധ്യത കുഉടുതല്‍ ആണ് . അത് കൊണ്ടുതന്നെ ഒരു ആന്‍റി വയറസിന്‍റെ സേവനം നമ്മുടെ കമ്പ്യൂട്ടറില്‍ അത്യാവശ്യം ആണ്. അതിനായ് സ്വുജന്യമായും അല്ലാതെയും നിരവധി ആന്റി വയറസുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇവയെല്ലാം തന്നെ സ്ഥിരമായ്‌ അപ്ഡേറ്റ് ചെയ്തു ഉപയോഗിക്കേണ്ടതും അത്യാവശ്യം ആണ്. എന്നാല്‍ ഇതില്‍നിന്നും എല്ലാം വ്യതസ്തമാണ് പ്രസിദ്ധ ആന്റി വയറസ് കമ്പനി ആയ 'പാണ്ട' ഇറക്കിയിരിക്കുന്ന ക്ലൌഡ് ആന്റി വയറസ്. ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ ആണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേഗത. ചെറിയ ഒരു സോഫ്റ്റ്‌വെയര്‍ ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് അപ്ഡേറ്റ് ചെയ്യേണ്ട ആവശ്യമില്ല. കാരണം ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ ആണ് എന്നതുതന്നെ. നമ്മുടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ അവരുടെ സെര്‍വര്‍ അതിനെ സൂക്ഷ്മമായ്‌ നിരീക്ഷിച്ചുകൊണ്ടിരിക്കും. ഏതെങ്കിലും വയറസ്  ആക്രമണം ഉണ്ടായാല്‍ അതിനെ നിര്‍വീര്യമാക്കി തുടര്‍ന്ന് പ്രത്യക്ഷപെടുന്ന ഒരു വിന്‍ഡോയില്‍ നമുക്ക് വിവരം തരും. 
                                            Download Cloude Antivirus 




No comments:

Post a Comment