ഡിസ്‌പോസിബിള്‍ യുഗത്തിലാണല്ലോ ഇത്. ഡിസ്‌പോസിബിള്‍ സിറിഞ്ച്, പാത്രങ്ങള്‍ മുതല്‍ ഷര്‍ട്ടും മാത്രമല്ല എന്തും ഡിസ്‌പോസിബിള്‍ ആയി ഉപയോഗിക്കുന്ന കാലമാണിത്. അപ്പോള്‍ പിന്നെ എന്തുകൊണ്ട് ഡിസ്‌പോസിബിള്‍ ഇമെയിലും ആയിക്കൂടാ അല്ലേ.
ഈമെയിലിന്റെ കാര്യത്തില്‍ ഈ ആശയം ആവശ്യമോ എന്ന് ചോദിക്കുന്നവരുണ്ടാകാം. വേണ്ടിവരും എന്നുതന്നെയാണ് ചിലര്‍ പറയുന്നത്. കാരണം യഥാര്‍ത്ഥ ഇമെയില്‍ അഡ്രസ് വെളിപ്പെടുത്താന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവും. പലവിധ സ്വകാര്യതകള്‍ കൊണ്ടും വൈറസ് തുടങ്ങിയവയുടെ ഭീഷണികൊണ്ടുമാവാം ഇത്. അത്തരം അവസരത്തില്‍ താത്ക്കാലികമായി ഉപയോഗിക്കാവുന്ന ഒരു ഇമെയില്‍ വിലാസം സഹായകമായേക്കും.
ഇത്തരക്കാര്‍ക്ക് താത്കാലിക ഇമെയില്‍ അഡ്രസ്സുകള്‍ നല്‍കുന്ന ഒട്ടേറെ വെബ്‌സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്. താത്ക്കാലി മെയില്‍ അഡ്രസ്സുകള്‍ വളരെ പെട്ടെന്ന് നിര്‍മ്മിക്കാം. ഒരുതരത്തിലുള്ള രജിസ്‌ട്രേഷനും ആവശ്യമില്ലാത്ത ഇത്തരം ഡിസ്‌പോസിബിള്‍ മെയിലുകളില്‍ മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ ആയുസ്സുള്ളവയുണ്ട്.
ഉദാഹരണത്തിന് http://www.mailinator.com എന്ന സൈറ്റില്‍ പോവുക. അവിടെ ആദ്യം തന്നെ Chek your inbox എന്ന ബോക്‌സ് കാണാം. അവിടെ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇമെയില്‍ അഡ്രസ് നല്‍കുക. പിന്നെ 'Go' ബട്ടന്‍ ക്ലിക്കു ചെയ്താല്‍ നേരെ ഇന്‍ബോക്‌സിലേക്ക് എത്തിച്ചേരാം.
നിങ്ങള്‍ കൊടുത്ത ഇമെയില്‍ പേരും കൂടാതെ @mailinator.com ഉം ചേര്‍ത്തുള്ള വിലാസമായിരിക്കും കിട്ടുക. ഉദാ: flower@mailinator.com. തുടര്‍ന്ന് ഈ അഡ്രസ് ആര്‍ക്കുവേണമെങ്കിലും പറഞ്ഞുകൊടുക്കാം. അല്ലെങ്കില്‍ നിങ്ങള്‍ക്കു തന്നെ മറ്റൊരു ഇമെയിലില്‍ കയറി ഈ അഡ്രസിലേക്ക് മെസ്സേജ് അയക്കാം. ഉടന്‍ തന്നെ ഇതിന്റെ ഇന്‍ബോക്‌സില്‍ മെയില്‍ കാണാം. വായിച്ചുനോക്കുകയും വേണമെങ്കില്‍ ഫോര്‍വേര്‍ഡ് ചെയ്യുകയും ചെയ്യാം. എന്നാല്‍ ഈ അഡ്രസ്സില്‍ നിന്ന് റിപ്ലേ ചെയ്യാനും അറ്റാച്ച്‌മെന്റ് കാണാനും ഒന്നും പറ്റില്ല.
എന്നാല്‍ http://www.guerrillamail.com/ എന്ന സൈറ്റില്‍ നിന്ന് ലഭിക്കുന്ന ഇമെയില്‍ വിലാസത്തില്‍ നിന്ന് മറുപടി അയക്കാനും സാധിക്കും. ഈ വെബ്‌സൈറ്റിലെ 'Get temporary email' ബോക്‌സില്‍ അഡ്രസ് നല്‍കുക. മറ്റാരും ഉപയോഗിക്കാത്ത അഡ്രസ് ആണെങ്കില്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് അത് അനുവദിച്ചു കിട്ടും. അല്ലെങ്കില്‍ നിങ്ങള്‍ക്ക് വിലാസം മാറ്റിനല്‍കുകയോ കമ്പ്യൂട്ടര്‍ തന്നെ നല്‍കുന്ന വിലാസം ഉപയോഗിക്കുകയോ ആകാം. ഇവിടെ ഇമെയില്‍ അഡ്രസ്സിന് വെറും ഒരു മണിക്കൂര്‍ മാത്രമേ ആയുസ്സുള്ളൂ. അധികം സമയം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മണിക്കൂര്‍ കൂട്ടി ആയുസ്സ് നീട്ടിവാങ്ങാനുള്ള സൗകര്യവും ഉണ്ട് .
ആവശ്യം കഴിഞ്ഞാല്‍ മെസ്സേജ് Delete ചെയ്യാനും, ഇനി അഡ്രസേ വേണ്ട എന്നുതോന്നിയാല്‍ Forget it എന്നിടത്ത് ക്ലിക്ക് ചെയ്താല്‍ അഡ്രസേ ഇല്ലാതാവുകയും ചെയ്യും. ഈ അഡ്രസിന്റെ പ്രധാന പ്രശ്‌നം, പാസ്‌വേര്‍ഡ് ഇല്ലാത്ത അഡ്രസ് ആകയാല്‍ ആര്‍ക്കുവേണമെങ്കിലും അഡ്രസ് അറിയാമെങ്കില്‍ കയറി നോക്കാം വായിക്കാം എന്നതാണ്.
ഇത്തരം മെയില്‍ അഡ്രസ്സുകള്‍ക്കെല്ലാം കുറഞ്ഞ സമയമേ ആയുസ്സുള്ളൂ.. അതായത് ഉപയോഗിച്ചു കളയുക. ശരിക്കും ഡിസ്‌പോസിബിള്‍. http://10minutemail.com, Dodgeit, MyTrashmail, Jetable, MintEmail തുടങ്ങിയ ഒട്ടനവധി സൈറ്റുകള്‍ ഇത്തരം സൗകര്യം നല്‍കുന്നു.
No comments:
Post a Comment