നിങ്ങളുടെ ജിമെയില്‍ ഇന്‍ബോക്സ് ഒരു ഫയല്‍ സ്റ്റോറേജിനായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍...!!അതും ഗൂഗിളിന്റെ എല്ലാ സെക്യൂരിറ്റിയോടും കൂടെ.!ഇന്ന് ഗൂഗിള്‍ ഒരു സാധാരണ ഉപഭോക്താവിന് 7GB യോളം സ്പേസ് തരുന്നുണ്ട്.(സ്പേസ് നിറയാറാവുമ്പോഴേക്കും അത് കൂട്ടിക്കിട്ടും.പരോക്ഷത്തില്‍ അണ്‍ലിമിറ്റ്...!!)ഇത് നമുക്ക് പലവിധത്തില്‍ ഉപയോഗപ്പെടും.അതിന് ഉപയോഗിക്കാവുന്ന ഒരു shell extension ആണ് ജിമെയില്‍ ഡ്രൈവ് (Gmail Drive) ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ കമ്പൂട്ടറിന്റെ Windows Explorer- ല്‍ ഒരു ഡ്രൈവ് നിര്‍മ്മിക്കും.
അതിലേക്ക് നിങ്ങള്‍ക്ക് ഫയലുകള്‍ ഡ്രാഗ് ചെയ്തിടുകയൊ കോപ്പി ചെയ്യുകയോ ചെയ്യാം.അപ്പോള്‍തന്നെ അത് ഒരു അറ്റാച്ച്ഡ് ഇ-മെയിലായി നിങ്ങളുടെ ഇന്‍ബോക്സില്‍ സൂക്ഷിക്കപ്പെടുകയും ചെയ്യും.പിന്നീട് അത് എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും പറ്റും.സാധാരണ വിന്‍ഡോസ് ഡ്രൈവുകള്‍ ഉപയോഗിക്കുന്നതുപോലെ ഈ ഡ്രൈവും ഉപയോഗിക്കാം.
No comments:
Post a Comment