Wednesday, October 20, 2010

ഇന്റെര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയും ജിമെയില്‍ ഉപയോഗിക്കാം !

പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് മെയില്‍ വായിക്കുന്നതിന് ഇടയ്ക്ക് വെച്ച് ഇന്റെര്‍നെറ്റ് കണക്ഷന്‍ കട്ടാകുന്നത്,ഇതിനോരു പരിഹാരവുമായിതാ ഗൂഗിള്‍ എത്തിയിരിക്കുന്നു,ജിമെയില്‍ ഓഫ് ലൈന്‍,ഇത് വഴി ഇന്റെര്‍നെറ്റ് ഇല്ലാത്തപ്പോഴും ജിമെയില്‍ ഉപയോഗിക്കാം,ഓഫ് ലൈനായിരുക്കുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍

1. മെയില്‍ വായിക്കാം
2. മെയില്‍ അയയ്ക്കാം
3. മെയില്‍ സെര്‍ച്ച് ചെയ്യാം
4. മെയില്‍ സ്റ്റാര്‍ ചെയ്യാം

ഇങ്ങനെ ഓണ്‍ലൈനായിരിക്കുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഒട്ട്മിക്ക കാര്യങ്ങളും ഇന്റെര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെതന്നെ ചെയ്യാം.ഓഫ് ലൈന്‍ ആയിരിക്കുമ്പോള്‍ നിങ്ങള്‍ അയയ്ക്കുന്ന മെയിലുകള്‍ ഔട്ട്ബോക്സില്‍ പോയിക്കിടയ്ക്കും പിന്നീട് എപ്പോഴെങ്കിലും ഇന്റെര്‍നെറ്റ് കണക്ഷന്‍ വരുമ്പോള്‍ മെയിലുകള്‍ നിങ്ങള്‍ ഒന്നും ചെയ്യാതെ തന്നെ അയച്ചുകോള്ളും

ഇതിന് വേണ്ടി നിങ്ങള്‍ക്ക് ഗൂഗിളിന്റെ Gears ആവശ്യമാണ് അത് ഇല്ലാത്തവര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യുക,നിങ്ങളുടെ ഇന്റെര്‍നെറ്റ് കണക്ഷന്‍ നഷ്ടപ്പെടുകയാണെങ്കില്‍ ജിമെയില്‍ ഓഫ് ലൈന്‍ മോഡിലേക്ക് മാറും.
ഗൂഗിളിന്റെ ഈ പുതിയ സേവനം ലഭ്യമാകുന്നതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യണം

* ആദ്യമായി ഗൂഗിള്‍ ഓഫ് ലൈന്‍ എനേബിള്‍ ചെയ്യണം അതിനായി ജിമെയില്‍ ലാബ് പേജില്‍ പോകണം
* എനേബിള്‍ ചെയ്താല്‍ ഇന്‍ബോക്സില്‍ വന്ന് Offline ലിങ്കില്‍ ക്ലിക്ക് ചെയ്യണം ഇത് ഇന്‍ബോക്സിന് മുകളിലായി സെറ്റിങ്ങ്സിന് തൊട്ടടുത്തായി കാണാം.
* Offline ല്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മെസേജുകള്‍ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്യും.

ഇത് ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍ 7+,മോസില്ല ഫയര്‍ഫോക്സ് 2+,സഫാരി 3+.ഗൂഗിള്‍ ക്രോം എന്നിവയില്‍ പ്രവര്‍ത്തിക്കും ഗൂഗിള്‍ ക്രോംമില്‍ Gearsന്റെ ആവശ്യം ഇല്ല ഗൂഗിള്‍ ക്രോംമിനോടൊപ്പം Gears ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്

No comments:

Post a Comment